കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖാമുഖം ഒഴിവാക്കി, ഗൗരിയമ്മയെ കാണാതെ പിണറായി...

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്ന നേതാവാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പക്ഷേ, തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന് മാധ്യമങ്ങളെ ഭയമാണെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ പിന്നെ പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും മുഖാമുഖം പരിപാടി ഒഴിവാക്കുമോ?

വിഎസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍, കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ സിപിഎം എടുത്ത നിലപാട്, ഗൗരിയമ്മയ്ക്ക് സീറ്റു നിഷേധിച്ചത്... തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഭയന്നാകാം പിണറായി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Pinarayi Vijayan

ഏതെങ്കിലുമൊരു നാക്കുപിഴ വിവാദമായാല്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അത് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും പിണറായി ഭയപ്പെടുന്നുണ്ടെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ഇനി വിവാദങ്ങളുണ്ടാക്കാതെ നീങ്ങുന്നതാണ് നല്ലതെന്ന തിരിച്ചറിവാണത്രെ ഇതിന് പിന്നില്‍. തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നിന്ന് പ്രസംഗിക്കുന്നതല്ലാതെ, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയാണ് പിണറായിയുടെ ഓരോ നീക്കവും.

ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയെ ആലപ്പുഴയിലെത്തുമ്പോള്‍ കാണാമെന്ന് പിണറായി അറിയിച്ചിരുന്നതാണ്. എന്നാല്‍, അടിയന്തിര ജില്ലാ കമ്മിറ്റിയുള്ളതിനാല്‍ വരില്ലെന്നാണ് ഗൗരിയമ്മയെ അറിയിച്ചത്. ആലപ്പുഴ തിരുവമ്പാടിയിലെ പാര്‍ട്ടി ഓഫീസില്‍ പിണറായി എത്തിയെങ്കിലും ജില്ലാ കമ്മിറ്റിയോഗമൊന്നുമുണ്ടായിരുന്നില്ല. സീറ്റു നിഷേധിച്ചതിലുള്ള ഗൗരിയമ്മയുടെ നീരസം കാണാതെ അവരെ ഫോണിലൂടെ അനുനയിപ്പിക്കുന്ന തന്ത്രമാണ് പിണറായി സ്വീകരിച്ചത്.

ആലപ്പുഴ ജില്ലയിലെ പിണറായിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിക്കുവേണ്ടിയായിരുന്നു. അവിടെ വെള്ളാപ്പള്ളി നടേശനെയും യുഡിഎഫ് സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിക്കാനും പിണറായി മറന്നില്ല. എസ്എന്‍ഡിപിയില്‍ ആളുകള്‍ ചേര്‍ന്നത് വെള്ളാപ്പള്ളിയെ കണ്ടുകൊണ്ടല്ലെന്നും ഗുരുദേവനെ കണ്ടാണെന്നും പിണറായി തുറന്നടിച്ചു. എന്നാല്‍ വേദിക്ക്, പുറത്ത് ഒരക്ഷരം ഉരിയാടാന്‍ പിണറായി തയ്യാറായില്ല

English summary
Assembly Election 2016: Pinarayi Vijayan skipped meet the press two times, and avoided journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X