കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് ഷുവര്‍ സീറ്റ് തന്നെ... പക്ഷേ ടിഎന്‍ സീമയ്‌ക്കോ?

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി വരികയാണ്. മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം പതിവ് പോലെ 'ഷുവര്‍ സീറ്റുകള്‍' തന്നെയാണ് നിലവിലെ സ്ഥിതി അനുസരിച്ച് ലഭിച്ചിട്ടുള്ളത് എന്നാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മത്സര രംഗത്തുണ്ട്. പിണറായിയ്ക്ക വേണ്ടി സിപിഎം കോട്ടയായ ധര്‍മടം ആണ് മാറ്റി വച്ചിട്ടുള്ളത്.

Pinarayi TN Seema

സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ധര്‍മടം. നിലവില്‍ ഇവിടത്തെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം തന്നെ സിപിഎമ്മിനാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ കെകെ നാരായണന്‍ ആയിരുന്നു ഇവിടത്തെ സ്ഥാനാര്‍ത്ഥി. വലത് സ്വതന്ത്രനായ മമ്പറം ദിവാകരനെ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് നാരായണന്‍ പരാജയപ്പെടുത്തിയത്.

ഇത്തവണയും ഈ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആയ കെക രമ പിണറായിക്കെതിരെ മത്സരിച്ചേയ്ക്കും എന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. പകരം രമയ്ക്ക് പിന്തുണ നല്‍കും.

വിഎസ് അച്യുതാനന്ദന് മലമ്പുഴ മണ്ഡലം തന്നെ നല്‍കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ രാജ്യസഭ എംപിയായ പ്രൊഫ ടിഎന്‍ സീമയ്ക്ക് ഉറപ്പുള്ള സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് ടിഎന്‍ സീമ മത്സരിയ്ക്കുക.

കഴിഞ്ഞ തവണ കെ മുരളീധരനാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പതിനാറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് സ്വതന്ത്രനായ ചെറിയാന്‍ ഫിലിപ്പിനെ തോല്‍പിച്ചത്. ഇത്തവണ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനാണ്.

English summary
Kerala Assembly Election 2016: Pinarayi Vijayan will contest from Dharmadam Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X