കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടോ.. കണ്ടോ.. പോസ്റ്റര്‍ പോര്!!! ജയിച്ചാലും തോറ്റാലും 'വാക്കിന്' കുറവില്ല

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: ഇടതുമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക, അല്ലെങ്കില്‍ വലതുമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക... തിരഞ്ഞെടുപ്പ് ഗോദയില്‍ പോസ്റ്ററുകള്‍ തയ്യാറാക്കുമ്പോള്‍ പണ്ട് പ്രത്യേകിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ കാലം മാറിയതോടെ പോസ്റ്റര്‍ തയ്യാറാക്കുന്നവരും മാറി ചിന്തിക്കാന്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെയും മുന്നണിയുടെയും ശക്തി അറിയിക്കുന്ന വാക്കുകള്‍ രേഖപ്പെടുത്തിയാണ് ഇപ്പോള്‍ പോസ്റ്ററുകള്‍ ഒരുക്കുന്നത്. ഒരു സ്ഥാനാര്‍ഥിയുടെ പോസ്റ്ററിന് എതിര്‍ സ്ഥാനാര്‍ഥി മറുപടി നല്‍കിയിരിക്കും.... കട്ടായം!

Poster

'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്നാണ് യുഡിഎഫിന്റെ പ്രചാരണ മുദ്രാവാക്യം. എല്ലാ സ്ഥാനാര്‍ഥികളും ഇത് പോസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിക്കന്നുണ്ട്. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും ' എന്നാണ് ഇടതുമുന്നണിയുടെ മുദ്രാവാക്യം. 'വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി', 'എന്നും ഇടതുമല്ല, വലതുമല്ല, നേരെയാണ് നേരിന്റെ വഴി'യെന്ന് ബിജെപിയും പ്രചരിപ്പിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമെയാണ് മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്പോര്.

Poster2

വടക്കാഞ്ചേരി മണ്ഡലത്തില്‍ വികസന വിസ്മയം തീര്‍ക്കാന്‍ വേണ്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പോസ്റ്റര്‍ തയ്യാറാക്കിയത്. ഇതോടെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ എന്ന രീതിയില്‍ പോസ്റ്ററുകള്‍ ഒരുക്കി എല്‍ഡിഎഫ് മറുപടി നല്‍കി. മാറി ചിന്തിക്കാം മാറ്റം സൃഷ്ടിക്കാമെന്ന പുതിയ ബോര്‍ഡും രംഗത്തെത്തി. ഞാന്‍ നിങ്ങളോടൊപ്പമാണെന്ന് പ്രചരിപ്പിച്ച് ബിജെപി സ്ഥാനാര്‍ഥിയും ഒപ്പമുണ്ട്.

Poster2

കുന്നംകുളത്തിന്റെ സമഗ്രമായ വികസനത്തിന് അനിവാര്യമായ മാറ്റം എന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉയര്‍ത്തിയ പോസ്റ്ററിലുള്ളത്. ഇത് മനസില്‍ മനുഷ്യത്വത്തിന്റെ അഗ്നി സൂക്ഷിക്കുന്നവന്‍ അറിവിന്റെ ഈ നിറകുടം കുന്നംകുളത്തിന്റെ വരദാനമാണ്... യുഡിഎഫിന്റെ പോസ്റ്ററുകളില്‍ വ്യത്യസ്തതകളിനിയുമുണ്ട്. നേരിന്റെ ശബ്ദം, നാടിന്റെ ശബ്ദമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ വിശേഷിപ്പിക്കുന്നത്. എന്ന് നിന്റെ മൊയ്തീനിലെ ഡയലോഗുകളാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരിക്കുന്നത്.

Poster3

പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ അതാണ് കമ്മ്യൂണിസ്റ്റുകാരുടെ ചങ്കൂറ്റം എന്നാണ് മണലൂരിലെ സ്ഥാനാര്‍ഥിയുടെ മുദ്രാവാക്യം. അഴിമതിക്കാരെയും ദേശദ്രോഹികളെയും വേണ്ടെന്ന രീതിയില്‍ ബിജെപിയും പ്രചാരണം നടത്തുന്നുണ്ട്.

Poster4

ചിരിച്ച് നില്‍ക്കുന്ന നെടുനീളന്‍ ഫൂള്‍ സൈസ് ഫ്ലക്‌സുകളാണ് എല്ലായിടത്തുമുള്ളത്. എതിരാളിക്ക് ചുട്ട മറുപടി നല്‍കുന്നതാണ് ഓരോ പോസ്റ്ററുകളും. പരസ്യ വാചകങ്ങള്‍ പോലെ ആറ്റികുറുക്കി വേണം ഓരോ പഞ്ച് ഡയലോഗും തയ്യാറാക്കാന്‍. ഭരണത്തിന്റെ വികസന മുന്നേറ്റവും ഭരണത്തിന്റെ പോരായ്മകളുമെല്ലാം ഓരോ പോസ്റ്ററിലും തെളിയുന്നുണ്ട്. പുതിയ ആശയങ്ങള്‍ വരുന്നതോടെ പോസ്റ്ററുകളുടെ ഭംഗിയും എണ്ണവും വര്‍ധിക്കും.

English summary
Kerala Assembly Election 2016: Poster Fight between Candidates in Thrissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X