'അപ്പൂപ്പനും മുത്തശ്ശിയും അച്ഛനും അമ്മയും വോട്ട് ചെയ്തു...' കെസിയ്ക്ക് ഇരിക്കൂറിന്റെ 'പണി'
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇത്തവണയും കെസി ജോസഫ് തന്നെ ആയിരിയ്ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസ്കാരിക വകുപ്പ് മന്ത്രിയായ കെസി ജോസഫ് ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ്.
ഇരിക്കൂറുകാരനല്ലാത്ത കെസി ജോസഫ് ഇതുവരെ ഏഴ് തവണ ആ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. ഇത്തവണയും കെസ് ജോസഫ് തന്നെ അവിടെ നിന്ന് മത്സരിയ്ക്കുകയാണെങ്കില്‍ എന്തായിരിയ്ക്കും അവിടത്തെ യുവ കോണ്‍ഗ്രസ് നേതാക്കളുടെ അവസ്ഥ?
വെറുതേയിരിയ്ക്കാന്‍ അവര്‍ തയ്യാറല്ല. കെസി ജോസഫിന് എട്ടിന്റെ പണിയാണ് പോസ്റ്ററുകളിലൂടെ യുവ നേതാക്കള്‍ നല്‍കിക്കൊണ്ടിരിയ്ക്കുന്നത്.

കെസി മാറി നില്‍ക്കണം
കെസി ജോസഫ് ഇത്തവണ ഇരിക്കൂറില്‍ മത്സരിയ്ക്കരുതെന്ന് നേരത്തേ തന്നെ യുവജന വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.

അപ്പൂപ്പനും മുത്തശ്ശിയും
എന്റെ അപ്പൂപ്പനും എന്റെ മുത്തശ്ശിയും എന്റെ അച്ഛനും എന്റെ അമ്മയും ഇയാള്‍ക്ക് വോട്ട് ചെയ്തു. ഇനി ഞാനും ഇയാള്‍ക്ക് വോട്ട് ചെയ്യണോ? ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ചോദിയ്ക്കുന്ന തരത്തിലുള്ള ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് ഇരിക്കൂര്‍ മണ്ഡലം കെഎസ് യു യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ്.

35 വര്‍ഷമായില്ലേ...
35 വര്‍ഷമായില്ലേ സാര്‍... ഇനിയെങ്കിലും മത്സരത്തില്‍ നിന്ന് ഒന്ന് മാറിക്കൂടെ എന്ന് ചോദിച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെങ്കൊടി വിജയിച്ചുകാണാന്‍ ആഗ്രഹമില്ലാത്ത കോണ്ഗ്രസ്സുകാര് എന്ന പേരിലാണ് ഈ പോസ്റ്റര്‍.

വാടകവീട് പോലും ഇല്ലാത്ത.
ഇരിക്കൂര്‍ മണ്ഡലത്തില്‍ ഒരു വാടക വീട് പോലും ഇല്ലാതെ തങ്ങളെ നോവിച്ച് മതിയായില്ലേ എന്നാണ് മറ്റൊരു പോസ്റ്ററിലെ ചോദ്യം.

ഇത്തവണയും
ഇത്തവണയും കെസി ജോസഫിന്റെ പേര് തന്നെയാണ് ഇരിക്കൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. കോണ്‍ഗ്രസ്സിന്റെ കോട്ടയായ മണ്ഡലം സുരക്ഷിതമാണെന്ന കാഴ്ചപ്പാടിലാണ് കെസി ജോസഫും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications