സുധീരനെതിരെ പോസ്റ്റര്‍ യുദ്ധം, അതും കോണ്‍ഗ്രസ്സുകാര്‍ തന്നെ
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ കെപിസിസി പ്രസിഡന്റിനെതിരെ തന്നെ യുദ്ധപ്രഖ്യാപനം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. ദില്ലിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനെതിരെ ഹൈക്കമാന്‍ഡിനോട് പരാതി പറഞ്ഞിരിക്കുകയാണ്.
സുധീരന്റെ നിലപാടിനെതിരെ കേരളത്തിലങ്ങോളം പ്രതിഷേധവുമായി പ്രവര്‍ത്തകരും രഗത്തെത്തി. അതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ സുധീരനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് പോസ്റ്റര്‍. തിരുവനന്തപുരത്ത് വാമനപുരം സീറ്റ് ശരത്ചന്ദ്ര പ്രസാദിന് നല്‍കിയതിനെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സുധീരന്റെ കോണ്‍ഗ്രസില്‍ രണ്ട് നീതിയാണോ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. 'നിരവധി കേസുകളില്‍ കള്ളന്‍മാര്‍ക്ക് ഒത്താശ ചെയ്ത ആളാണ് ശരത് ചന്ദ്ര പ്രസാദ്. രുക്‌സാന കേസില്‍ പോലും പെണ്‍വാണിഭ സംഘത്തിന് ഒത്താശ ചെയ്തു'- ഇങ്ങനെയുള്ള ശരത്തിന് സീറ്റ് നല്‍കരുതെന്നാണ് പ്രതിഷേധക്കാരുടെ.
വാമനപുരത്ത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നത്. രമണി പി നായര്‍ മത്സരിച്ചിരുന്നെങ്കില്‍ ജയ സാധ്യതയുമുണ്ടായിരുന്നു. എന്നിട്ടും സ്വന്തം താല്‍പര്യപ്രകാരം സുധീരന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ആക്ഷേപം.
പോസ്റ്റര്‍ പതിച്ചത് സീറ്റു കിട്ടാത്തതിനാലാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നുമാണ് തിരുവനന്തപുരം ഡിസിസിയുടെ വാദം.
കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിനിമാ താരം ജഗദീഷാണ് പത്തനാപുരത്ത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസ് ജഗദീഷിനെതിരെ രംഗത്തുവന്നിരുന്നു. നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തിരുന്നു. എന്നാല്‍ സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കായം കുളത്ത് എം. ലിജുവിനെതിരെയും പോസ്റ്റര്‍ ഉയര്‍ന്നിട്ടുണ്ട്. പോസ്റ്ററുകളിലെല്ലാം വിഎം.സുധീരനെതിരെ പരാമര്‍ശമുണ്ടെന്നതാണ് കൗതുകം.












Click it and Unblock the Notifications