വെള്ളാപ്പള്ളിക്കൊപ്പം പ്രചാരണത്തിന് പ്രീതിയും... വെറുതെയല്ല ഹെലികോപ്ടറിൽ!!!
കണിച്ചുകുളങ്ങര: വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പിന്നാലെ പ്രീതി നടേശനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി അവർ പ്രചാരണത്തിനിറങ്ങി. ഇപ്പോഴിതാ മറ്റു ജില്ലകളിലേക്കും പ്രചരണം വ്യാപിപ്പിക്കുകയാണ്.

ബിജെപി കേന്ദ്ര നേത്രത്വം വെള്ളാപ്പള്ളിക്ക് പ്രചാരണത്തിനായി അനുവദിച്ച ഹെലികോപ്ടർ വെള്ളിയാഴ്ച രാവിലെ എസ്എൻ കോളേജ് ഗ്രൗണ്ടിലിറങ്ങി. വെള്ളാപ്പള്ളിക്കൊപ്പം ഭാര്യ പ്രീതിയും ഹെലികോപ്ടറിൽ കയറി പ്രചാരണത്തിനായി പുറപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പാലക്കാട്ടെ എൻഡിഎ കൺവെൻഷനിൽ പങ്കെടുക്കാനാണ് ഇരുവരുടെയും യാത്ര.
ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രീതി നടേശൻ തീപ്പൊരി പ്രസംഗമാണ് നടത്തിയത്. ഇക്കുറി കലശ കകുടത്തിൽ താമര വിരിയുമെന്നാണ് അവർ പറഞ്ഞത്. ബിഡിജെഎസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് കുടം. അതിൽ ബിജെപിയുടെ താമര വിരിയുമെന്ന് പറഞ്ഞത് കൈയ്യടികളോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയെലക്ഷ്യമാക്കിയാണ് ബിഡിജെഎസ് രൂപവത്കരിച്ചതെന്നും അവർ വ്യക്തമാക്കുന്നു. എന്തായാലും പ്രീതി ഉറച്ചുതന്നെയാണ്.












Click it and Unblock the Notifications