Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധദേവിനെ പിണറായി പരനാറിയെന്ന് വിളിയ്ക്കുമോ...? പ്രേമചന്ദ്രന്‍ ചോദിയ്ക്കുന്നു

ആലപ്പുഴ: ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെട്ട സിപിഎം പിബി അംഗം ബുദ്ധദേവ് ഭട്ടാചാര്യയെ പിണറായി വിജയന്‍ എന്ത് പേരിട്ടു വിളിക്കും? ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് തന്നെ വിളിച്ചതുപോലെ പരനാറിയെന്ന് തരം താണ ഭാഷയില്‍ ബുദ്ധദേവിനെ വിളിക്കാനാവുമോ? ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടേതാണ് ചോദ്യം.

ആര്‍എസ്പി കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് നാറിത്തരമെന്നാണ് പിണറായി പറയുന്നത്. പക്ഷേ, സിപിഎം കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെട്ടത് നല്ലതരം. ഇതെന്ത് ന്യായമാണ്? പിണറായിയുടെ ഇരട്ടത്താപ്പിനെതിരെ പ്രേമചന്ദ്രന്‍ ആഞ്ഞടിച്ചു.

NK Premachandran

വാഗ്ദാനം ചെയ്ത ശേഷം സീറ്റ് നല്കാതെ മുന്‍ മന്ത്രി ഗൗരിയമ്മയെ അപമാനിച്ചതിനെതിരെയും പ്രേമചന്ദ്രന്‍ തുറന്നടിച്ചു. തോമസ് ഐസക്കും കോടിയേരി ബാലകൃഷ്ണനുമാണ് ഗൗരിയമ്മയെ വഞ്ചിച്ചത്. വീട്ടില്‍ വെറുതെയിരുന്ന ഗൗരിയമ്മയെ എകെജി സെന്ററില്‍ കൊണ്ടുപോയി സീറ്റ് വാഗാദാനം നല്കി. പിന്നെ കറിവേപ്പില പോലെ പുറം തള്ളി. ഇത്രയും വലിയ ദ്രോഹം ചെയ്യാന്‍ ഗൗരിയമ്മ എന്ത് തെറ്റ് ചെയ്‌തെന്ന് കൂടി സിപിഎം വ്യക്തമാക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്ത്ഥി അഡ്വ ലാലി വിന്‌സെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്ത്ഥം മണ്ണഞ്ചേരിയില് സംഘടിപ്പിച്ച സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+