സ്പീക്കര്‍ക്കും രക്ഷയില്ല; ശക്തനെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസുകാര്‍!!!
തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പാര്ട്ടിക്കാര് തന്നെ തിരിയുകയാണ്. സ്പീക്കര്‍ എന്‍ ശക്തനാണ് സ്ഥാനാര്‍ത്ഥി. പക്ഷെ ശക്തനിത് നല്ല കാലമല്ല. ശക്തനെ വേണ്ട, പുതിയ ആരയെങ്കിലും മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പ് തന്നെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങിയ ആളാണ് ശക്തന്.
ശക്തനെതിരെ അന്നുതന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. മണ്ഡലം കമ്മിറ്റിയും യൂത്തുകോണ്‍ഗ്രസും എല്ലാം ശക്തനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. ശക്തന് വിളിച്ച് ചേര്‍ത്ത വികസന സെമിനാറിലും മണ്ഡലം കമ്മിറ്റിയിലും പങ്കെടുക്കാതെയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ ദിവസം ശക്തന് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് നേതൃയോഗം ഐ ഗ്രൂപ്പ് ബഹിഷ്ക്കരിച്ചു. കാട്ടാക്കട മണ്ഡലത്തിലെ നേതാക്കളെയാണ് കഴിഞ്ഞദിവസം വൈകിട്ട് നാലിന് സ്പീക്കറുടെ ചേമ്പറില്‍ ശക്തന് വിളിച്ചുകൂട്ടിയത്. എന്നാല്‍ യോഗം ഐ ഗ്രൂപ്പ് ബഹിഷ്ക്കരിച്ചു. ഇതോടെ പ്രതിഷേധക്കാരെല്ലാം ഒരുമിച്ച് പടയൊരുക്കം നടത്താനൊരുങ്ങുകയാണ്.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും കെപിസിസിയും അറിയാതെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിക്കാന്‍ ശക്തന് ആരാണ് അനുവാദം നല്‍കിയതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ചോദിക്കുന്നത്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് ശക്തന് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി അവതരിച്ചിരിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉള്ള നിലപാടിലാണ് ഐ വിഭാഗം.
ബിജെപിയും ഇടതുമുന്നണിയും പ്രചരണം ആരംഭിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സമന്വയിപ്പിക്കാമെന്ന് കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കാനാണ് ശക്തന് ഇരു ഗ്രൂപ്പിലും പെട്ടവരെ വിളിച്ചുകൂട്ടിയതത്രെ. ഇതില്‍ മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ ഐ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നതോടെ ശക്തന് ത്രിശങ്കുവിലായിരിക്കുകയാണ്.
ലക്ഷകണക്കിന് പോസ്റ്ററുകളാണ് ശക്തന് പ്രചരണത്തിനിറക്കിയത്. ശിവകാശിയില്‍ നിന്നും അച്ചടിച്ചു കൊണ്ടുവന്ന ബഹുവര്‍ണ പോസ്റ്ററുകള്‍, കരാറുകാരും ചില കമ്പനികളും സ്പോണ്സര് ചെയ്ത ഫ്ലക്സ് ബോര്‍ഡുകള്‍, ഇവയെല്ലാം ഗോഡൗണില്‍ കെട്ടികിടക്കുകയാണത്രേ. അന്തിമ പട്ടികയില്‍ ശക്തന്റെ പേരുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ അങ്ങനെയെങ്കില്‍ പാര്‍ട്ടിക്കാര്‍തന്നെ ശക്തനെ തോല്പിക്കാന് രംഗത്തിറങ്ങുമെന്നതില്‍ തര്‍ക്കമില്ല.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications