കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ക്കും രക്ഷയില്ല; ശക്തനെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസുകാര്‍!!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടിക്കാര്‍ തന്നെ തിരിയുകയാണ്. സ്പീക്കര്‍ എന്‍ ശക്തനാണ് സ്ഥാനാര്‍ത്ഥി. പക്ഷെ ശക്തനിത് നല്ല കാലമല്ല. ശക്തനെ വേണ്ട, പുതിയ ആരയെങ്കിലും മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പ് തന്നെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങിയ ആളാണ് ശക്തന്‍.

ശക്തനെതിരെ അന്നുതന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. മണ്ഡലം കമ്മിറ്റിയും യൂത്തുകോണ്‍ഗ്രസും എല്ലാം ശക്തനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. ശക്തന്‍ വിളിച്ച് ചേര്‍ത്ത വികസന സെമിനാറിലും മണ്ഡലം കമ്മിറ്റിയിലും പങ്കെടുക്കാതെയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.

N Sakthan

കഴിഞ്ഞ ദിവസം ശക്തന്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് നേതൃയോഗം ഐ ഗ്രൂപ്പ് ബഹിഷ്‌ക്കരിച്ചു. കാട്ടാക്കട മണ്ഡലത്തിലെ നേതാക്കളെയാണ് കഴിഞ്ഞദിവസം വൈകിട്ട് നാലിന് സ്പീക്കറുടെ ചേമ്പറില്‍ ശക്തന്‍ വിളിച്ചുകൂട്ടിയത്. എന്നാല്‍ യോഗം ഐ ഗ്രൂപ്പ് ബഹിഷ്‌ക്കരിച്ചു. ഇതോടെ പ്രതിഷേധക്കാരെല്ലാം ഒരുമിച്ച് പടയൊരുക്കം നടത്താനൊരുങ്ങുകയാണ്.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും കെപിസിസിയും അറിയാതെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിക്കാന്‍ ശക്തന് ആരാണ് അനുവാദം നല്‍കിയതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ചോദിക്കുന്നത്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് ശക്തന്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി അവതരിച്ചിരിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉള്ള നിലപാടിലാണ് ഐ വിഭാഗം.

ബിജെപിയും ഇടതുമുന്നണിയും പ്രചരണം ആരംഭിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സമന്വയിപ്പിക്കാമെന്ന് കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കാനാണ് ശക്തന്‍ ഇരു ഗ്രൂപ്പിലും പെട്ടവരെ വിളിച്ചുകൂട്ടിയതത്രെ. ഇതില്‍ മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ ഐ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നതോടെ ശക്തന്‍ ത്രിശങ്കുവിലായിരിക്കുകയാണ്.

ലക്ഷകണക്കിന് പോസ്റ്ററുകളാണ് ശക്തന്‍ പ്രചരണത്തിനിറക്കിയത്. ശിവകാശിയില്‍ നിന്നും അച്ചടിച്ചു കൊണ്ടുവന്ന ബഹുവര്‍ണ പോസ്റ്ററുകള്‍, കരാറുകാരും ചില കമ്പനികളും സ്‌പോണ്‍സര്‍ ചെയ്ത ഫ്‌ലക്‌സ് ബോര്‍ഡുകള്‍, ഇവയെല്ലാം ഗോഡൗണില്‍ കെട്ടികിടക്കുകയാണത്രേ. അന്തിമ പട്ടികയില്‍ ശക്തന്റെ പേരുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ അങ്ങനെയെങ്കില്‍ പാര്‍ട്ടിക്കാര്‍തന്നെ ശക്തനെ തോല്‍പിക്കാന്‍ രംഗത്തിറങ്ങുമെന്നതില്‍ തര്‍ക്കമില്ല.

English summary
Kerala Assembly Election 2016: Protest against N Sakthan from Congress ar Kattakkada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X