തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആന്‍ഡ്രോയ്ഡ് ആപ്പും... ഇത് അന്‍വര്‍ സ്റ്റൈല്‍!!!
മലപ്പുറം: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ വലിയ വിവാദമുണ്ടാക്കിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. എന്നാല്‍ പ്രചാരണത്തിന്‍റെ കാര്യത്തില്‍ ഒരല്‍പം പോലും പിറകോട്ട് പോകാന്‍ അദ്ദേഹം തയ്യാറല്ല. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ രംഗത്തിറങ്ങുന്പോള്‍ ഒരിത്തിരി മോഡേണ്‍ ആകാതെ പറ്റില്ലല്ലോ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പുമായിട്ടാണ് അന്‍വര്‍ ഇറങ്ങുന്നത്. വോട്ടര്‍മാരോട് നേരിട്ടു സംവദിക്കുന്ന ആപ്പിന്റെ ലോഞ്ചിംഗ് ഏപ്രില്‍ 24ന് വൈകീട്ട് അഞ്ചിന് എടക്കരയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും. വോട്ടര്‍മാര്‍ക്ക് പ്രചരണത്തിന്റെ ഓരോ നിമിഷവും അറിയാന്‍ ഈ ആപ്പ് സഹായിക്കും.

സ്ഥാനാര്‍ഥിയുടെ ഒരോ ദിവസത്തേയും പ്രാചരണ പരിപാടികള്‍, സന്ദര്‍ശന സ്ഥലങ്ങള്‍, എന്നിവ ഇതുവഴി അറിയാനാകും. പ്രചാരണ വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തിരഞ്ഞെടുപ്പു ഗാനങ്ങള്‍, എന്നിവ ആപ്പിലുണ്ട്. വീഡിയോകളും ചിത്രങ്ങളും ഗാനങ്ങളും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ബാഡ്ജ് ആയി ഉപയോഗപ്പെടുത്താനും സംവിധാനമുണ്ട്. സ്ഥാനാര്‍ഥി പരിചയം, വികസനം, സ്ത്രീശാക്തീകരണം, യുവജനം, വയോജനം, ഗോത്ര പൈതൃകം, തുടങ്ങി വിവിധ മേഖലകളിലെ നിലപാടുകളും ആപ്പിലുണ്ട്.
വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ 'ഐഡിയ ബോക്‌സ് ' എന്ന പ്രത്യേക സൗകര്യവും ഉണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പിവി അന്‍വര്‍(pv anvar)എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.












Click it and Unblock the Notifications