കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കനിഞ്ഞു; കാത്തിരുന്ന് കാത്തിരുന്ന് അവര്‍ക്ക് സീറ്റായി, ചിലര്‍ക്ക് പണിയായി!!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കെപിസിസി യുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധി അമ്പരന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം കുറവ്. ഇത് പരിഹരിക്കണമെന്നായി രാഹുല്‍. ഇതാണ് സ്ഥാനാര്‍ഥി പട്ടികയില്‍ താഴെയായിരുന്ന ഷാനിമോള്‍ ഉസ്മാനും എന്‍എസ് യു ദേശിയ സെക്രട്ടറി എസ് ശരത്തിനും സീറ്റ് ഉറപ്പാക്കിയത്.

അവസാന നിമിഷം ജെഡിയുവില്‍ നിന്ന് തിരികെ വാങ്ങിയ അമ്പലപ്പുഴ സീറ്റിലാണ് ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുക.ഈ സീറ്റില്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത് എംഎം ഹസ്സനായിരുന്നു. എന്നാല്‍ രാഹുലിന്റെ ഇടപെടലാണ് എല്ലാം മാറ്റിമറിച്ചത്.

Shanimol Usman

എസ് ശരത്തിന് നല്‍കിയ ചേര്‍ത്തല സീറ്റിലും ഇതായിരുന്നു അവസ്ഥ. സികെ ഷാജിമോഹന്‍, അഡ്വ സിആര്‍ ജയപ്രകാശ് എന്നീ മുതിര്‍ന്ന നേതാക്കളുടെ പേരിനായിരുന്നു പ്രാമുഖ്യം. യുവാക്കളെ പരിഗണിക്കണമെന്ന രാഹുലിന്റെ നിര്‍ദ്ദേശമാണ് ശരത്തിന് തുണയായത്.കൂടാതെ എ കെ ആന്റണിയുടെ പിന്‍തുണയും ശരത്തിന് ഗുണം ചെയ്തു.

കെപിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വളരെ കുറവാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കെഎസ് യു ഭാരവാഹികള്‍ രാഹുല്‍ ഗാന്ധിയ്ക്ക് പരാതിയും നല്‍കി. അതേ സമയം ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മികച്ച പരിഗണന നല്‍കിയിട്ടും ഉണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വന്നത്.

English summary
Kerala Assembly Election 2016: Rahul Gandhi's intervention; Shanimol Usman got seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X