പ്രചാരണ കമ്മിറ്റികള്‍ ജാഗ്രതൈ; സ്‌ക്വാഡുകള്‍ സജീവം, രണ്ടു നാള്‍കൊണ്ട് പിടിച്ചത് എട്ട് ലക്ഷം
കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോട്ടക്കടവില്‍വച്ച് രേഖകളില്ലാതെ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 2,18,000 രൂപ പൊലീസ് പിടിച്ചെടുത്തു. ഈ തുക തിരഞ്ഞെടുപ്പ് ചെലവ് പരിശോധനാ വിഭാഗം നോഡല്‍ ഓഫിസറായ കലക്ടറേറ്റിലെ സീനിയര്‍ നോഡല്‍ ഓഫിസര്‍ക്ക് കൈമാറി. ഫറോക്ക് എസ്‌ഐ ശശിധരന്‍, എഎസ്‌ഐ രമേശ് സി എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.

കൂടാതെ, നാദാപുരം മണ്ഡലത്തിലെ തൂണേരി ബ്ലോക്ക് പഞ്ചായത്തിനു സമീപത്തുവച്ച് വാഹന പരിശോധനയ്ക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന രണ്ടു ലക്ഷം രൂപയും പിടികൂടി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡാണ് തുക പിടിച്ചെടുത്തത്. കോ-ഓപ്പറേറ്റിവ് ഇന്‍സ്‌പെക്ടര്‍ സതീഷ്, എസ്‌ഐ സുധീഷ്, സിപി മഹേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് തുക പിടിച്ചെടുത്തത്.
വ്യാഴാഴ്ച പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വെള്ളിയൂരില്‍ നിന്ന് വാഹനത്തില്‍ കൊണ്ടുപോവുക ആയിരുന്ന 3.75 ലക്ഷം രൂപയും സ്‌ക്വാഡ് പിടികൂടിയിരുന്നു.












Click it and Unblock the Notifications