ബോംബുനിര്‍മ്മാണം നിര്‍ത്തണം... പത്രികകൊടുത്ത് സി.പി.എമ്മിനെതിരെ രമേശിന്റെ 'പൊട്ടിത്തെറി'
ഹരിപ്പാട്: ബോംബ് നിര്‍മാണം കുടില്‍വ്യവസായമായി വളര്‍ത്തുന്ന രീതി സിപിഎം അവസാനിപ്പിക്കണം. കണ്ണൂരില്‍ ബോംബ് നിര്‍മാണം തടയാന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു. എന്നിട്ടും നിര്‍മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ നാണയത്തിന്റെ വശങ്ങളാണ്. അക്രമം അവസാനിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ സമാധാനാന്തരീക്ഷമുണ്ടാകും.- ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതാണ് വാക്കുകള്‍.
ഹരിപ്പാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനുള്ള പത്രിക സമര്‍പ്പിച്ചശേഷമാണ് ചെന്നിത്തല സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ചത്. നികേഷ് കുമാറിനെതിരെ 54 കേസുണ്ടെന്നല്ലാതെ അത്രയും ക്രിമിനല്‍ കേസുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ചെക്ക് കേസ് ഉള്‍പ്പെടെ 54 കേസുണ്ടെന്ന് നികേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യം മാത്രമാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. നികേഷ് കുമാര്‍ വക്കീല്‍ നോട്ടീസ് അയയ്‌ക്കേണ്ടത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ്. നികേഷിനെതിരെ അന്വഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനാണ് ഡിജിപിക്ക് കത്ത് നല്‍കിയത്.

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് താന്‍ കത്തയച്ചിട്ടില്ല. വ്യാജ രേഖ ചമച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ടെന്ന പൊതു തീരുമാനത്തിന്‍െ്‌റ അടിസ്ഥാനത്തിലാണ് ഇതേപ്പറ്റി പരാതി നല്‍കാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. പിബിക്ക് എഴുതിയ കത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎമ്മിന്റെ പിബി കമ്മീഷന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നറിയാന്‍ പൊതു ജനങ്ങള്‍ക്ക് അവകാശമുണ്ട്. അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണം.
തനിക്കെതിരെ ഒമ്പത് കേസുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ് ചെന്നിത്തല പറഞ്ഞു. നിലവില്‍ ഒരു കേസുപോലും തനിക്കെതിരെയില്ല. എന്നിട്ടും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വിഎസ് തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications