Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് അനുഭാവികളെ പിണറായി വെട്ടി നിരത്തി... എല്‍ഡിഎഫിലെ പിണക്കങ്ങള്‍ അനുകൂലമാകുമെന്ന് ചെന്നിത്തല

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്‍ഡിഎഫിലുണ്ടായ പിണക്കങ്ങള്‍ യുഡിഎഫിന് അനുകൂലമാകും. വിഎസ് അനുഭാവികളെ പിണറായി വിജയന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തി. തിരഞ്ഞെടുപ്പു വേദിയില്‍ നിന്ന് വിഎസ് പക്ഷത്തെ പ്രധാന നേതാക്കളെയെല്ലാം മാറ്റി. കൊല്ലത്ത് പികെ ഗുരുദാസന് സീറ്റില്ല- പറയുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്.

ആലപ്പുഴയില്‍ സീറ്റില്ലാത്തത് സിറ്റിംഗ് എംഎല്‍എ സികെ സദാശിവന്് മാത്രമാണ്. അദ്ദേഹം വിഎസ് പക്ഷക്കാരനായതുകൊണ്ടാണ് സീറ്റു കിട്ടാതെ പോയത്. സിപിഎമ്മില്‍ മുമ്പില്ലാത്തവിധം പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ ഇതിനുദാഹരണമാണ്. ഇതെല്ലാം യുഡിഎഫിന് നേട്ടമാകും- രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകള്‍ ഇങ്ങനെയൊക്കെയാണ്.

Ramesh Chennithala

ആലപ്പുഴ മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്താണ് യുഡിഎഫിന്റെ വിജയ പ്രതീക്ഷകള്‍ രമേശ് പങ്കുവെച്ചത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കാറാന്‍ പോയവരുടെ അവസ്ഥയും രമേശ് ചൂണ്ടിക്കാട്ടി.

യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ജെഎസ്എസിന് നാലു സീറ്റുണ്ടായിരുന്നു. ഇടത്തോട്ടുപോയപ്പോള്‍ ഒന്നുമില്ലാതായി. കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്ഥാനം മോഹിച്ചിരിക്കുന്ന ഗൗരിയമ്മയുടെ അവസ്ഥ ദയനീയമാണ്. സിഎംപി.ക്ക് സീറ്റ് മാത്രമല്ല, സ്ഥാനാര്‍ത്ഥിയെയും സിപിഎം നല്കി. പിസി ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണപിള്ളയും വഴിയാധാരമായെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തല്‍ കൂടിയാകുമെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+