Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിലെ 'ക്വിസ് മാസ്റ്റര്‍മാര്‍'... ഇതാ ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് പ്രധാന ചര്‍ച്ച. ഈ ചോദ്യങ്ങളില്‍ അധികവും ഫേസ്ബുക്ക് വഴിയാണ് ചോദിച്ചിട്ടും ഉള്ളത്.

എന്തായാലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മറുപടി കൊടുത്തു. എന്നാല്‍ വിഎസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും മറുപടി പറയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായതും ഇല്ല. അപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ 'ഉഡായിപ്പ്' എന്ന് വിഎസ് വിമര്‍ശനം ഉന്നയിച്ചത്.

ഉമ്മന്‍ ചാണ്ടിയില്‍ അവസാനിയ്ക്കുന്നില്ല കോണ്‍ഗ്രസ്സിലെ 'ക്വിസ് മാസ്റ്റര്‍'. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫേസ്ബുക്കില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുകയാണ്. വിഎസിനോടല്ലെന്ന് മാത്രം, പിണറായി വിജയനോടാണ് ചോദ്യങ്ങള്‍.

ലാവലിന്‍

ലാവലിന്‍

ലാവലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍ യോജിക്കുന്നുണ്ടോ?

ടിപി വധം

ടിപി വധം

ടിപി വധക്കേസില്‍ തന്റെ പഴയ നിലപാട്തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?

മദ്യനയം

മദ്യനയം

മദ്യനയത്തില്‍ വിഎസും, യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച്താങ്കള്‍ക്കെന്ത് പറയാനുണ്ട്?

മുഖ്യമന്ത്രി

മുഖ്യമന്ത്രി

താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന്‌ വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

പിള്ള

പിള്ള

ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?

പ്രമേയം

പ്രമേയം

വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?

ഫസല്‍ വധം

ഫസല്‍ വധം

ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?

കതിരൂര്‍ മനോജ് വധം

കതിരൂര്‍ മനോജ് വധം

കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സിപിഎം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട്‌ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?

അക്രമരാഷ്ട്രീയം

അക്രമരാഷ്ട്രീയം

എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത്‌സി പി എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+