തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; വിമതരെകൊണ്ട് പൊറുതിമുട്ടി യുഡിഎഫ്
കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ വിമതരുടെ ശല്ല്യം കൂടുതലും യുഡിഎഫിന്. ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്.
കണ്ണൂരില്‍ എന്‍പി സത്താര്‍, ഇരിക്കൂറില്‍ അഡ്വ. ബിനോയ് തോമസ്, പേരാവൂരില്‍ സികെ ജോസഫ്, അഴിക്കോട് പികെ രാഗേഷ്, കൊച്ചിയില്‍ കെജെ ലീനസ്, ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്, ഏറ്റുമാനൂരില്‍ ജോസ്മോന് മുണ്ടക്കല്‍, കുട്ടനാട് ജോസ് കോയിപ്പള്ളി എന്നിവരാണ് യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുന്ന വിമത സ്ഥാനാര്‍ത്ഥികള്‍.

കണ്ണൂരില്‍ മാത്രം നാലിടത്താണ് യുഡിഎഫിന്റെ വിമതര്‍ മത്സരിക്കുന്നത്. പികെ രാഗേഷ് അഴീക്കോട് മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ല എന്നത് യുഡിഎഫിന് ഏറെ ഞെട്ടലുണ്ടാക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ രാഗേഷ് യുഡിഎഫിന്റെ വിമതനായി മത്സരിച്ച് കോലിളക്കം സൃഷ്ടിച്ചിരുന്നു.
ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജും നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ല. വടകരയില്‍ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന കെകെ രമ എന്ന അപര സ്ഥാനാര്‍ത്ഥിയും മത്സര രംഗത്തു നിന്നും പിന്മാറിയിട്ടില്ല. അതേസമയം തൃശ്ശൂര്‍, കുന്നുംകുളം എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വെല്ലുവിളി ഉയര്‍ത്തി മത്സര രംഗത്തുണ്ടായിരുന്ന സിപി ജോണിന്റെയും എസി മൊയ്തീന്റെയും അപരന്മാര് നാമ നിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications