മൂന്നാറില്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കേന്ദ്ര സേനയുടെ റൂട്ട് മാര്‍ച്ച്
ഇടുക്കി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നാറില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ 60 കേന്ദ്ര സേനാംഗങ്ങള്‍ പങ്കെടുത്ത റൂട്ട് മാര്‍ച്ച് നടന്നു. മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജ് മുതല്‍ നല്ലതണ്ണി ജംഗ്ഷന്‍ വരെയാണ് റൂട്ട് മാര്‍ച്ച് നടന്നത്.
റൂട്ട് മാര്‍ച്ചില്‍ കേന്ദ്ര സേന ഓഫീസര്‍ ഇന്‍ കമാന്‍ഡര്‍ എസ്എന്‍ ബര്‍മന്‍ പങ്കെടുത്തു. മൂന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു വി നായരുടെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസ് റൂട്ട് മാര്‍ച്ചിന് അകമ്പടി സേവിച്ചു.

കട്ടപ്പന ടൗണില്‍ ഡിവൈഎസ്പിപി കെ ജഗദീഷിന്റെയും അസിസ്റ്റന്റ് കമാന്‍ഡന്റ് ജെഎസ് ഷഖാവത്തിന്റെയും നേതൃത്വത്തില്‍ കട്ടപ്പന ടൗണ്‍ ഹാള്‍ മുതല്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് മൈതാനം വരെ റൂട്ട് മാര്‍ച്ച് നടത്തി.
മാര്‍ച്ചില്‍ 90 കേന്ദ്ര സേനാംഗങ്ങളും 30 ലോക്കല്‍ പോലീസ് അംഗങ്ങളും പങ്കെടുത്തു. കട്ടപ്പന പോലീസ് ഇന്‍സ്‌പെക്ടര്‍ ബി ഹരികുമാറിന്റെ നേതൃത്വത്തിലാണ് ലോക്കല്‍ പോലീസ് അകമ്പടി സേവിച്ചത്.












Click it and Unblock the Notifications