കയ്പമംഗലത്ത് സീറ്റുണ്ട് മത്സരിക്കാന്‍ ആളുണ്ടോ... ആര്‍എസ്പി ചോദിക്കുന്നു
തൃശ്ശൂര്‍: ചോദിച്ചത് ആലപ്പുഴയിലെ അരൂര്‍ മണ്ഡലം. യുഡിഎഫില്‍ നിന്ന് കിട്ടിയത് തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലം. ഇനി ഇതിലേക്ക് ഒരു സ്ഥാനാര്‍ഥിയെ കൂടി കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ് ആര്‍എസ്പി നേതാക്കള്‍.
കയ്പമംഗലത്ത് സീറ്റ് കിട്ടുമെന്ന് ഉറപ്പായപ്പോള്‍ കൊടുങ്ങല്ലൂരിലെ മണ്ഡലം സെക്രട്ടറിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചു. താത്പര്യമില്ലെന്ന് പറഞ്ഞതോടെ നേതൃത്വം വെട്ടിലായി. അണികള്‍ പോയിട്ട് ഒരു കമ്മിറ്റി പോലുമില്ലാത്ത കയ്പമംഗലത്ത് വന്ന് നിന്ന് തോല്‍ക്കാന്‍ പലര്‍ക്കും താത്പര്യമില്ല.

ഏറിയാട്, മതിലകം ഭാഗങ്ങളിലെ പ്രമുഖരുമായും പാര്‍ട്ടി നേതാക്കള്‍ ബന്ധപ്പെട്ടു. തൃശ്ശൂരിനോട് ഒരു ബന്ധവുമില്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കിയിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് മണ്ഡലത്തിന് അടുത്ത് നിന്ന് തന്നെ ആളെ തേടുന്നത്. പക്ഷേ അന്വേഷണങ്ങള്‍ എങ്ങുമെത്തുന്നില്ലന്ന് മാത്രം.
സിനിമാ താരങ്ങളെയും വ്യാപാര രംഗത്തെ പ്രമുഖരെയുമെല്ലാം സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനിടെ ലോകസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് വേണ്ടി മത്സരിച്ച കെഎം നൂറുദ്ദീനെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ആരും തയ്യാറായില്ലെങ്കില്‍ ജില്ലാ സെക്രട്ടറിയെ രംഗത്തിറക്കി മത്സരിപ്പിക്കാനാണ് തീരുമാനം.
ടി ടൈസണ്‍ ആണ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. സിപിഐ സ്ഥാനാര്‍ത്ഥിയായ ടൈസണ്‍ പ്രചരണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിവരികയാണ്. എന്നാല്‍ ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.












Click it and Unblock the Notifications