കേരളം ഞെട്ടുന്ന വീഡിയോ തെളിവുകള്‍ സരിത കൈമാറി... എന്താണത്?
കൊച്ചി: കേരളത്തെ ഞെട്ടിയ്ക്കുന്ന തെളിവുകല്‍ മെയ് 13 ന് സോളാര്‍ കമ്മീഷന് കൈമാറും എന്നായിരുന്നു സരിത എസ് നായര്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നത്. എന്തായാലും സരിത ചില ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് കൈമാറിയിട്ടുണ്ട്. അതില്‍ ഞെട്ടിയ്ക്കുന്ന ചില സത്യങ്ങളും ഉണ്ടെന്നാണ് പറയുന്നത്.
സരിതയെ പരിചയമില്ലെന്നായിരുന്നല്ലോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുമായി സംസാരിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം സരിത കൈമാറിയിട്ടുണ്ടെന്നാണ് പറയുന്നത്.

ക്വാറി ഉടമ ശ്രീധരന്‍ നായരെ സരിതയ്‌ക്കൊപ്പം കണ്ടിട്ടില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയിലും അങ്ങനെ തന്നെയാണ് ഉള്ളത്. എന്നാല്‍ സരിതയുംശ്രീധരന്‍ നായരും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് നിന്ന് സംസാരിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സരിത കമ്മീഷന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദില്ലി, കൊച്ചി എന്നിവിടങ്ങളില്‍ വച്ച് ഒരു മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ എംപിയും ആയ നേതാവ് തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ടെന്നാണ് സരിത വ്യക്തമാക്കുന്നത്.
ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, റോസ് ഹൗസ് എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് സരിത പറയുന്നു. ഇതില്‍ റോസ് ഹൗസ് എന്നത് മന്ത്രി എപി അനില്‍കുമാരിന്റെ ഔദ്യോഗിക വസതിയാണ്.












Click it and Unblock the Notifications