സിഎന്നിനും തേറമ്പിലിനും ഇരിപ്പുറക്കുന്നില്ല
തൃശ്ശൂര്‍: ആഗ്രഹിച്ചതൊന്നും നടന്നില്ല. മുതിര്‍ന്ന നേതാക്കളായിട്ടും പറഞ്ഞതൊന്നും പാര്‍ട്ടി കേട്ടതുമില്ല. വെറുതെയിരിക്കാമെന്ന് വെച്ചാല്‍ അതിനും അനുവദിക്കില്ല. തൃശ്ശൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മന്ത്രി സിഎന്ബാലകൃഷ്ണനും എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനും ഇരിപ്പുറയ്ക്കാത്ത അവസ്ഥിയിലാണ്.
സ്ഥാനാര്‍ഥി നിര്‍ണ്ണയമായിരുന്നു പ്രധാന പ്രശ്നം. ഒരു വട്ടം കൂടി മത്സര രംഗത്തേക്കിറങ്ങാന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന് മോഹമുണ്ടായിരുന്നു. യുവാക്കള്‍ വരട്ടെ, പുതിയ മുഖങ്ങള്‍ വരട്ടെ എന്നെല്ലാം കരുതി അത് വേണ്ടെന്ന് വെച്ചു. താത്പര്യമുള്ളവരെ മത്സര രംഗത്തേക്ക് ഇറക്കി പരീക്ഷിക്കാമെന്നായിരുന്നു പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ പട്ടിക നല്‍കിയതില്‍ ഒന്ന് പോലും ഡല്‍ഹിയില്‍ നിന്ന് അംഗീകരിച്ചില്ല. തനിക്ക് താത്പര്യമില്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

തേറമ്പിലിന്റെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഒരുവട്ടം കൂടി തൃശ്ശൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലായിരുന്നു അദ്ദേഹം. പക്ഷേ മനസ് തുറക്കുന്നതിന് മുമ്പേ ചിലര്‍ പത്മജയെ തൃശ്ശൂരില്‍ കൊണ്ട് വന്ന് പ്രതിഷ്ഠിച്ചിരുന്നു. തുടക്കത്തില്‍ ഇഷ്ടക്കേട് പ്രകടിപ്പിക്കാതിരിക്കാനായില്ല. 25 വര്‍ഷം തൃശ്ശൂരിന്റെ എംഎല്‍എയായിരുന്നു. എടുത്ത് പറയാന്‍ നേട്ടങ്ങളൊന്നുമില്ലെങ്കിലും കോട്ടങ്ങളൊന്നുമില്ല.

തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച പത്മജ മുതിര്‍ന്ന നേതാക്കളായ സിഎന്ബാലകൃഷ്ണനേയും തേറമ്പില്‍ രാമകൃഷ്ണനെയും കാണാന്‍ ചെന്നിരുന്നു. ലീഡറുടെ മകളായിട്ട് പോലും തണുത്ത മട്ടിലാണ് രണ്ട് പേരും സ്വീകരിച്ചത്. ഇനിയും ഈ തണുപ്പന്‍ രീതി തുടര്‍ന്നാല്‍ അടുത്ത മുന്നോട്ടുള്ള യാത്രക്ക് തടസ്സമാകുമെന്ന് നേതാക്കള്‍ക്ക് മനസിലായി തുടങ്ങി.
കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ രണ്ട് പേരുമെത്തി. ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റമുണ്ടായപ്പോഴും കോണ്‍ഗ്രസിനെ തുണച്ച മണ്ഡലമാണ് തൃശ്ശൂര്‍. ഇവിടെ പത്മജ തോറ്റാല്‍ ഇനി കേരളത്തില്‍ എവിടെ നിന്നാലും ജയിക്കുമോയെന്ന് കണ്ടറിയേണ്ടിവരും. തലസ്ഥാന നേതാക്കളുടെ മനസ് കണ്ടറിഞ്ഞാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ആളെ കാണിക്കാനെങ്കിലും രംഗത്തിറങ്ങിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications