കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദം മുല്‍സിയ്ക്ക് തീവ്രവാദ ബന്ധമോ... യുഡിഎഫ് ക്യാമ്പില്‍ ആശങ്കപടര്‍ത്തുന്ന വാര്‍ത്ത

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ യുവനേതാക്കളില്‍ ഒരാളും ബേപ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും ആയ ആദം മുല്‍സിയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിയ്ക്കുന്നത്. ആദം മുല്‍സിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് മാറാട് ഗൂഢാലോചന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്ത.

നാരദ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. മാറാട് കേസ് അന്വേഷിച്ച അന്നത്തെ കോഴിക്കോട് പോലീസ് സൂപ്രണ്ട് സിഎം പ്രദീപ് കുമാര്‍ ഈ വര്‍ഷം ജനുവരി 14 ന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ ഉള്ളതെന്ന് വാര്‍ത്തയില്‍ പറയുന്നു.

Adam Mulsi

പാകിസ്താന്‍ ചാരനായ ഫഹദ് എന്ന ആളുമായിട്ടാണ് ആദം മുല്‍സിയ്ക്ക് ബന്ധമുള്ളതായി ആരോപണം. 2006 ല്‍ ആണ് ഫഹദ് അറസ്റ്റിലാകുന്നത്. ആദം മുല്‍സിയുടെ ഫോണില്‍ നിന്ന് ഫഹദിനെ പലതവണ വിളിച്ചിരുന്നു എന്നതിന് സൂചനകളുണ്ടായിരുന്നുവത്രെ.

എന്തായാലും സത്യവാങ്മൂലം ആദം മുല്‍സിയ്‌ക്കെതിരെ മാത്രമല്ല വിരല്‍ ചൂണ്ടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പികെ കുഞ്ഞാലിക്കുട്ടി, ഗള്‍ഫാര്‍ മുഹമ്മദാലി, ബിജെപി നേതൃത്വം തുടങ്ങി പലരിലേയ്ക്കും സംശയത്തിന്റെ മുനകള്‍ നീളുന്നുണ്ടെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

ബേപ്പൂരില്‍ ഇത് രണ്ടാം തവണയാണ് ആദം മുല്‍സി അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എളമരം കരീമിനോട് മത്സരിച്ച് തോറ്റു. ഇത്തവണ വികെസി മമ്മദ് കോയയാണ് ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുല്‍സിയ്‌ക്കെതിരെ ഇത്തരം ഒരു വാര്‍ത്ത പുറത്ത് വന്നതോടെ യുഡിഎഫ് ക്യാമ്പും അല്‍പം ആശയക്കുഴപ്പത്തിലാണ്.

English summary
Assembly Election 2016: Serious allegation against Beypore Congress candidate Adam Mulsi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X