കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ ഘടകക്ഷി, പക്ഷേ കേരളത്തില്‍ ബിജെപിയ്ക്ക് പണികൊടുക്കും... ആരാണവര്‍?

Google Oneindia Malayalam News

തിരുവനന്തപുരം: ഏതെങ്കിലും മുന്നണിയുടെ ബാഗമായി നില്‍ക്കുന്നവര്‍ പരസ്പരം മത്സരിയ്ക്കുന്ന രീതി പൊതുവേ നമ്മുടെ നാട്ടില്‍ കുറവാണ്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നും പറയാന്‍ പറ്റില്ല.

എന്നാല്‍ ആദ്യമായി കേരളത്തില്‍ മത്സരിയ്ക്കാനിറങ്ങുന്ന ദേശീയ മുന്നണിയായ എന്‍ഡിഎയിലെ ഒരു പ്രധാന കക്ഷി മുന്നണിയ്‌ക്കെതിരെ തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് കേരളത്തില്‍ അങ്ങനെ 'പണികൊടുക്കുക' ആരായിരിയ്ക്കും?

ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഭാഗമായ ശിവസേന തന്നെ. സംഘപരിവാര്‍ സംഘടനയായ ശിവസേന ബിജെപിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ... എന്നാല്‍ അതിന്റെ ആവശ്യമില്ല. ഇത് കേരളത്തില്‍ ആദ്യമായിട്ടൊന്നും അല്ല!!!

ശിവസേന

ശിവസേന

ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഭാഗമാണ് ശിവസേന. മഹാരാഷ്ട്ര സര്‍ക്കാരില്‍ ബിജെപിയ്‌ക്കൊപ്പം പങ്കാളികളും ആണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

കേരളത്തില്‍ ശിവസേനയെ എന്‍ഡിഎ മുന്നണിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരും. അതുകൊണ്ട് തനിച്ച് മത്സരിയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

 45 സ്ഥാനാര്‍ത്ഥികള്‍

45 സ്ഥാനാര്‍ത്ഥികള്‍

45 മണ്ഡലങ്ങളിലാണ് ശിവസേന മത്സരിയ്ക്കുക എന്നാണ് വിവരം. സ്വന്തം ചിഹ്നത്തിലായിരിയ്ക്കും മത്സരിയ്ക്കുക.

ഇതാണ് പതിവ്?

ഇതാണ് പതിവ്?

കേരളത്തില്‍ ബിജെപിയ്‌ക്കെതിരെ ശിവസേന മത്സരിയ്ക്കുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ശിവസേനയ്ക്ക് പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.

 സഖ്യത്തിന് ശ്രമിയ്ക്കുമോ?

സഖ്യത്തിന് ശ്രമിയ്ക്കുമോ?

കേരളത്തില്‍ ബിജെപി നേതൃത്വവുമായി ശിവസേന ചര്‍ച്ചയ്ക്ക് ശ്രമിയ്ക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ബിഡിജെഎസ്സുമായി ചില ചര്‍ച്ചകള്‍ നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Kerala Assembly Election 2016: Shiv Sena is not part of NDA in Kerala, will contest in 45 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X