കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പറഞ്ഞാലും ഇനി ശോഭന പിന്നോട്ടില്ല, ചെങ്ങന്നൂരില്‍ ഉറച്ച് തന്നെ

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് വിമതയായി ചെങ്ങന്നൂരില്‍ മത്സരിക്കുന്ന മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് ഉറച്ചുതന്നെ. ആര് പറഞ്ഞാലും താന്‍ പിന്നോട്ടില്ല. ചെങ്ങന്നൂരില്‍ മത്സരിക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചു.

പിന്‍മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വിളിച്ചു. ജോണിനെല്ലൂരിന് നല്‍കിയപോലെ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ പിന്‍മാറുമോയെന്നാണ് ഉമ്മന്‍ചാണ്ടി ചോദിച്ചതെന്നും ശോഭന പറയുന്നു. താന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞെതായും അവര്‍ വെളിപ്പെടുത്തുന്നു.

Shobhana George

ഇതിനു മുമ്പും ശോഭന ചെങ്ങന്നൂരില്‍ വിമതയായി മത്സരരംഗത്തുണ്ടായിരുന്നു. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പിന്‍മാറേണ്ടിവന്നു. എന്നാല്‍, ഇക്കുറി അങ്ങനെയൊന്നും പിന്‍മാറില്ലെന്ന ഉറച്ചനിലപാടിലാണ് ശോഭന. താന്‍ ജയിച്ചുവന്നാല്‍ ചെങ്ങന്നൂരില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും അവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

പട്ടിണി വിമുക്ത ചെങ്ങന്നൂര്‍, എല്ലാവര്‍ക്കും ശൗചാലയം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ശോഭന വോട്ടുതേടുന്നത്. വിജയിച്ചാല്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കുമെന്നും ശോഭന ഉറപ്പുനല്‍കുന്നു. ശോഭനയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ പിസി വിഷ്ണുനാഥിന് തിരിച്ചടിയാകുമോയെന്നാണ് ആശങ്കയുയരുന്നത്. അതുകൊണ്ടുതന്നെ ശോഭനയെ വരുതിയിലാക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നാണ് സൂചന.

English summary
Kerala Assembly Election 2016: Shobhana George is not willing to Withdraw her candidature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X