കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമാലിയ... പ്രധാനമന്ത്രി ഉദ്ദേശിച്ചത് അട്ടപ്പാടിയെന്ന്!!! ഇതാ കേന്ദ്ര മന്ത്രി പറയുന്നത് കേള്‍ക്കൂ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ അട്ടപ്പാടി മേഖലയെ ഉദ്ദേശിച്ചാണ് സോമാലിയ എന്ന പരാമര്‍ശം നടത്തിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.അന്താരാഷ്ട്ര സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും പരീക്കര്‍ പറഞ്ഞു.

കേരളത്തിന്റെ പൊതു നിലവാരത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് അഭിമാനമാണുള്ളത്. ഉയര്‍ന്ന സാക്ഷരത, ആരോഗ്യം, ശിശുമരണനിരക്കിലെ കുറവ് എന്നിവയിലെല്ലാം കേരളം വളരെ മുന്നിലാണെന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അട്ടപ്പാടി മേഖലയുടെ കാര്യം വ്യത്യസ്തമാണ്. ആലപ്പുഴ പ്രസ് ക്ലബിന്റെ മീറ്റദി പ്രസിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

Manohar Parrikar

അഗസ്റ്റവെസ്റ്റ് ലാന്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റെണി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാരല്ല ആരോപണങ്ങള്‍ കൊണ്ടുവന്നത്. ഇറ്റാലിയന്‍ കോടതിയുടെ പരാമര്‍ശം ശ്രദ്ധയില്‍ കൊണ്ടുവരിക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അതില്‍ പങ്കുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. കുറ്റക്കാരായ കമ്പനിയെ കരിമ്പട്ടികയിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്-പരീക്കര്‍ പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കും എന്നു പറയാന്‍ ഞാനാളല്ല. എന്നാല്‍ മൂന്നാം ശക്തിയായി എന്‍ഡിഎ ഉയര്‍ന്നുവരിക തന്നെ ചെയ്യും. മദ്യനയം ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിനനുസരിച്ചാണ് രൂപപ്പെടുത്തേണ്ടതെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. കാലങ്ങളായി ടൂറിസം മേഖലയെ ആശ്രയിച്ച് മുന്നേറുന്ന സംസ്ഥാനമാണ് ഗോവ. അവിടെ മദ്യ നിരോധനം വളരെ ആലോചിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Assembly Election 2016: Manohar Parrikar explains about Narendra Modi's Somalia Remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X