Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായമായവര്‍ക്ക് സോണിയ, പയ്യന്‍മാര്‍ക്ക് രാഹുല്‍... കോണ്‍ഗ്രസിന്റെ പ്രചാരണ രീതി നോക്കണേ!!!

ആലപ്പുഴ: വളരണം ഈ നാട്, തുടരണം ഈ ഭരണം... മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം സഫലമാക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് സോണിയയും രാഹുലുമെത്തുന്നു. പ്രായമായ സ്ഥാനാര്‍ഥികളുടെ പ്രചാരണമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഏറ്റെടുക്കുക. യൂത്തന്‍മാരുടെ പ്രചാരണത്തിന്റെ ചുക്കാന്‍ രാഹുല്‍ ഗാന്ധിയും ഏറ്റെടുക്കും. ആലപ്പുഴ ജില്ലയിലെ യുഡിഎഫ് പ്രചാരണ പരിപാടിയിലാണ് ഈ രസകരമായ സംഭവങ്ങള്‍.

യുവ നേതാക്കളായ എസ് ശരത്ത് മത്സരിക്കുന്ന ചേര്‍ത്തല മണ്ഡലത്തിലോ പിസി വിഷ്ണുനാഥ് മത്സരിക്കുന്ന ചെങ്ങന്നൂരിലോ ആയിരിക്കും രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടായിരിക്കും സോണിയാ ഗാന്ധി പ്രചാരണത്തിനെത്തുക.

Sonia and Rahul

ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാറും യുഡിഎഫ് പ്രചാരണത്തിന് ജില്ലയിലെത്തും. ജെഡിയു സ്ഥാനാര്‍ഥി ഷെയ്ക്ക് പി ഹാരിസ് മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലായിരിക്കും അദ്ദേഹം എത്തുക എന്നാണ് വിവരം. കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിന് എത്തുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

മറ്റുമണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെ കൊണ്ട് പ്രചാരണം കൊഴുപ്പിക്കാനാണ് പരിപാടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് നാലിനെത്തും. വയലാര്‍ രവി, വിഎം സുധീരന്‍ , പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരും പ്രചാരണത്തിനിറങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+