Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴവങ്ങാടി ഗണപതിയെ തൊഴുത് ശ്രീശാന്ത് 'പണി' തുടങ്ങി... വിഘ്‌നങ്ങള്‍ പാടില്ലല്ലോ!!!

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ഉറപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്തെത്തി. തിരഞ്ഞെടുപ്പിലെ വിഘ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി.

തിരുവനന്തപുരത്തെത്തിയാല്‍ പഴവങ്ങാടി ഗണപതിയെ മാത്രം ദര്‍ശിച്ചാല്‍ പോരല്ലോ... ശ്രീപത്മനാഭ സ്വാമിയെ കൂടി കാണണ്ടേ...? വേണം... അത് രണ്ടും കഴിഞ്ഞിട്ടേ ഉള്ളൂ ശ്രീശാന്തിന് പാര്‍ട്ടി പ്രവര്‍ത്തനവും രാഷ്ട്രീയവും

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ശ്രീശാന്ത് തിരുവനന്തപുരത്തെത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം പാര്‍ട്ടി പരിപാടികള്‍ മാത്രം!

എതിര്‍പ്പുണ്ടോ

എതിര്‍പ്പുണ്ടോ

ശ്രീശാന്തിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തിരുവനന്തപുരത്തെ തന്നെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ക്ഷേത്രദര്‍ശനം

ക്ഷേത്രദര്‍ശനം

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ടിത്തന്നെയാണ് ശ്രീശാന്ത് തിരുവനന്തപുരത്തെത്തിയത്. പക്ഷേ ആദ്യം നടത്തിയത് ക്ഷേത്രദര്‍ശനം.

വിഘ്‌നങ്ങള്‍ നീക്കണേ

വിഘ്‌നങ്ങള്‍ നീക്കണേ

പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍... അപ്പോള്‍ പിന്നെ വിഘ്‌നങ്ങള്‍ ഏറെ ഉണ്ടാകുമെന്ന് ഉറപ്പല്ലേ... പഴവങ്ങാടി ഗണപതി എല്ലാ വിഘ്‌നങ്ങളും നീക്കുമോ?

സ്വീകരണം പൊടിപൊടിച്ചു

സ്വീകരണം പൊടിപൊടിച്ചു

ഒരു വലിയ വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും ഉഗ്രന്‍ സ്വീകരണമാണ് ശ്രീശാന്തിന് തിരുവനന്തപുരത്ത് ലഭിച്ചത്.

പാര്‍ട്ടി തീരുമാനിയ്ക്കും

പാര്‍ട്ടി തീരുമാനിയ്ക്കും

തന്റെ പരിപാടികളൊക്കെ ഇനി പാര്‍ട്ടിയാണ് തീരുമാനിയ്ക്കുക എന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയത്. തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് ശ്രീശാന്ത് മത്സരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+