ശ്രീശാന്തിന്റെ അച്ഛന്‍ കഴിഞ്ഞ മാസം വരെ കമ്യൂണിസ്റ്റ്? അപ്പോള്‍ ശ്രീശാന്തോ?
തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മലയാളികള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ശരിയ്ക്കും അപ്രതീക്ഷിതം തന്നെ ആയിരുന്നു ബിജെപിയുടേയും ശ്രീശാന്തിന്റേയും നീക്കം.
ശ്രീശാന്ത് ആദ്യം മുതലേ ബിജെപിക്കാരന്‍ ആയിരുന്നോ? ആയിരുന്നില്ലെന്നാണ് പറയുന്നത്. അപ്പോള്‍ ശ്രീശാന്തിന്റെ വീട്ടുകാരോ? തന്റെ അച്ഛന്‍ അടുത്തകാലം വരെ കമ്യൂണിസ്റ്റുകാരനായിരുന്നു, ഇടതുപക്ഷക്കാരനായിരുന്നു എന്നാണ് ശ്രീശാന്ത് തന്നെ പറയുന്നത്.

അച്ഛന്‍
ശ്രീശാന്തിന്റെ അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ കമ്യൂണിസ്റ്റുകാരനായിരുന്നു, ഇടതുപക്ഷ അനുഭാവി ആയിരുന്നു എന്നാണ് പറയുന്നത്.

പക്ഷേ ഇപ്പോള്‍
എന്നാല്‍ തന്റെ അച്ഛന്‍ ഇപ്പോള്‍ ഇടതുപക്ഷ അനുഭാവിയല്ലെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.

എന്ന് മുതല്‍?
കഴിഞ്ഞമാസം വരെ അച്ഛന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി അനുഭാവിയാണെന്നാണ് ശ്രീശാന്ത് പറയുന്നത്.

എങ്ങനെ ബിജെപി?
വിവാഹ ശേഷമാണ് താന്‍ ബിജെപിയോട് അടുക്കുന്നത് എന്നാണ് ശ്രീശാന്ത് പറയുന്നത്.

ഭാര്യാപിതാവ്
ശ്രീശാന്തിന്റെ ഭാര്യാപിതാവ് ഹരീന്ദ്രസിങ് ഷെഖാവത്ത് ബിജെപിയുമായി അടുത്ത ബന്ധമുള്ള ആളാണ്. അങ്ങനെയാണ് ശ്രീശാന്തും ബിജെപിയുമായി അടുക്കുന്നത്.












Click it and Unblock the Notifications