കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിനെ വോട്ടര്‍മാര്‍ക്ക് അറിയില്ല...! പണി പാളുമോ ബിജെപീ...

Google Oneindia Malayalam News

തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഇറക്കി തിരുവനന്തപുരം മണ്ഡലം പിടിയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടാണ് ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

എന്തായാലും തിരക്കുകളെല്ലാം മാറ്റി വച്ച് ശ്രീശാന്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിക്കഴിഞ്ഞു. പക്ഷേ അതൊന്നും അല്ല ഇപ്പോഴത്തെ പ്രശ്‌നം. ക്രിക്കറ്റിനെ കുറിച്ചൊന്നും അറിയാത്ത സാധാരണ വോട്ടര്‍മാരില്‍ പലര്‍ക്കും ശ്രീശാന്ത് ആരാണെന്ന് പോലും മനസ്സിലാകുന്നില്ലെന്നതാണ്.

കഴിഞ്ഞ ദിവസം പാളയത്ത് വോട്ടര്‍മാരെ കാണാനിറങ്ങിയ ശ്രീശാന്ത് നേരിട്ട പ്രശ്‌നവും ഇത് തന്നെ.

പാളയത്തിറങ്ങി

പാളയത്തിറങ്ങി

പാളയം മാര്‍ക്കറ്റില്‍ ആയിരുന്നു കഴിഞ്ഞ ദിവസം ശ്രീശാന്ത് പ്രചാരണത്തിറങ്ങിയത്. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടര്‍ഭ്യര്‍ത്ഥിച്ചു.

എല്ലാവരും ചിരിച്ചു

എല്ലാവരും ചിരിച്ചു

സ്ഥാനാര്‍ത്ഥിയാണെന്ന് മനസ്സിലായതോടെ എല്ലാവരും ചിരിയ്ക്കുകയും കൈകൊടുക്കുകയും ഒക്കെ ചെയ്തു. പക്ഷേ അത് കഴിഞ്ഞപ്പോഴല്ലേ സംഗതി പുറത്തായത്.

അറിയില്ല പലര്‍ക്കും

അറിയില്ല പലര്‍ക്കും

മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന പല സാധാരണക്കാര്‍ക്കും കക്ഷി ആരാണെന്ന് മനസ്സിലായിരുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയില്‍ പറയുന്നത്.

കണ്ടിട്ട് പോലും ഇല്ല

കണ്ടിട്ട് പോലും ഇല്ല

ആരാണെന്ന് മനസ്സിലായില്ല, പേരറിയില്ല, ടിവിയില്‍ പോലും കണ്ടിട്ടില്ല എന്നൊക്കെയായിരുന്നു പലരുടേയും പ്രചാരണം.

സെലിബ്രിറ്റി

സെലിബ്രിറ്റി

പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടാകില്ല എന്നതുകൊണ്ടാണല്ലോ മിക്ക പാര്‍ട്ടികളും സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കുന്നത്. എന്നാല്‍ അത് ശ്രീശാന്തിന്റെ കാര്യത്തില്‍ തെറ്റിപ്പോകുമോ?

ക്രിക്കറ്റ്

ക്രിക്കറ്റ്

സംഭവം ക്രിക്കറ്റ് ആയതാണ് പ്രശ്‌നം. വീട്ടമ്മമാര്‍ക്കും പ്രായമായവര്‍ക്കും ഒന്നും ക്രിക്കറ്റിനോട് അത്ര പ്രതിപത്തിയില്ല. അതുകൊണ്ട് തന്നെ അവര്‍ ശ്രീശാന്തിനെ കണ്ടിട്ടും ഉണ്ടാകില്ല.

പ്രചാരണം

പ്രചാരണം

മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്ലാ വോട്ടര്‍മാരും തുടക്കത്തില്‍ തന്നെ അറിഞ്ഞോളണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. പ്രത്യേകിച്ച് പുതുമുഖമാണെങ്കില്‍. ശ്രീശാന്ത് ഈ പ്രതിസന്ധി ഉടന്‍ തന്നെ മറികടക്കും എന്നാണ് പ്രതീക്ഷ.

തിരിച്ചടി

തിരിച്ചടി

സെലിബ്രിറ്റിയെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും പരിചയപ്പെടുത്തല്‍ ആവശ്യമായി വരുന്നു എന്ന പ്രതിസന്ധിയാണ് ബിജെപി ഇപ്പോള്‍ നേരിടുന്നത്.

English summary
Assembly Election 2016: Sreesanth starts campaign at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X