ശ്രീശാന്തിന് ആര്‍എസ്എസ് കൊടുത്ത പണി? തൃപ്പൂണിത്തുറയില്ല, തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി
കൊച്ചി/ദില്ലി: ക്രിക്കറ്റ് താരം ശ്രീശാന്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. എന്നാല്‍ അത് ശ്രീശാന്ത് പ്രതീക്ഷിയ്ക്കുന്ന സീറ്റ് അല്ലെന്ന് മാത്രം. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇടപെടലാണ് നിര്‍ണായകമായത്.
തൃപ്പൂണിത്തുറ സീറ്റ് പ്രതീക്ഷിച്ച ശ്രീശാന്തിന് നല്‍കിയിരിയ്ക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ആണ്. നിലവില്‍ ആരോഗ്യമന്ത്രിയായ വിഎസ് ശിവകുമാര്‍ ആണ് ആ മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്നത്.
സ്വന്തം നാട്ടില്‍ മത്സരിപ്പിയ്ക്കാതെ ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിയ്ക്കുന്നതില്‍ പലര്‍ക്കും ശക്തമായ എതിര്‍പ്പുണ്ട്. എന്നാല്‍ ആര്‍എസ്എസിന്റെ തീരുമാനത്തെ മറികടക്കാന്‍ ബിജെപിയ്ക്കാകുമോ... ആര്‍എസ്എസിന് എന്താണ് പ്രശ്‌നം?

ശ്രീശാന്ത് മത്സരിയ്ക്കും
ബിജെപിയ്ക്ക് വേണ്ടി ഇത്തവണ ശ്രീശാന്ത് മത്സരിയ്ക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ടം നേടി.

ഇഷ്ടമുള്ളിടത്തല്ല
തൃപ്പൂണിത്തുറയില്‍ മത്സരിയ്ക്കാന്‍ താത്പര്യമുണ്ടെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം അംഗീകരിയ്ക്കപ്പെട്ടില്ല.

തിരുവനന്തപുരം സെന്‍ട്രല്‍
തിരുവനന്തപുരം സെന്‍ട്രല് സീറ്റ് ആണ് ശ്രീശാന്തിന് നല്‍കിയിരിയ്ക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം.

ആര്‍എസ്എസിന്റെ ആവശ്യം
തൃപ്പൂണിത്തുറയില്‍ മത്സരിയ്ക്കാനുള്ള ശ്രീശാന്തിന്റെ ആഗ്രഹത്തിന് തടയിട്ടത് ആര്‍എസ്എസ് ആണ്. തൃപ്പൂണിത്തുറയില്‍ ആര് മത്സരിയ്ക്കണം എന്ന് ആര്‍എസ്എസ് തീരുമാനിച്ചു.

ആരാണത്
തുറവൂര്‍ വിശ്വംഭരന്റെ പേരാണ് ആര്‍എസ്എസ് തൃപ്പൂണിത്തുറയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശ്രീശാന്തിനെ പിരഗണിയ്ക്കുന്നതിന് മുമ്പ് ബിജെപിയും തുറവൂര്‍ വിശ്വംഭരന്റെ പേരാണ് തൃപ്പൂണിത്തുറയില്‍ പരിഗണിച്ചിരുന്നത്.

എല്ലാവരേയും കണ്ടു
ദില്ലിയില്‍ എത്തിയ ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും കണ്ടിരുന്നു.

ജില്ലയ്ക്ക് വേണ്ടി
ശ്രീശാന്തിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന് ഒരു ന്യായം ഉണ്ട്. പാര്‍ട്ടി ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിയ്ക്കുന്ന മണ്ഡലമാണിത്. ശ്രീശാന്ത് മത്സരിയ്ക്കുന്നത് ജില്ലയിലെ മറ്റ് മണ്ഡലങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കും എന്നാണ് പ്രതീക്ഷ.

അംഗത്വമെടുത്തു
എന്തായാലും മത്സരിയ്ക്കുന്നതിന് മുമ്പ് ശ്രീശാന്ത് ബിജെപിയില്‍ അംഗത്വം എടുത്തിട്ടുണ്ട്.












Click it and Unblock the Notifications