കേരളത്തില്‍ തുരപ്പന്‍ ഭരണം... വോട്ടു ചോദിയ്ക്കാന്‍ ഹെലികോപ്റ്ററിലെത്തുന്ന സുരേഷ് ഗോപി
പാലക്കാട്: ഇത്തവണ മത്സരിയ്ക്കാന്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും സുരഷേ് ഗോപിയെ വെറുതേ വിടാന്‍ ബിജെപി നേതൃത്വം തയ്യാറല്ല. പ്രചാരണത്തിന് താരത്തിളക്കമേകാന്‍ സുരേഷ് ഗോപി ഉണ്ടാകുമെന്നുള്ള ഉറപ്പ് നേതൃത്വം സ്വന്തമാക്കിക്കഴിഞ്ഞു.
ഇതുവരെ തനി രാഷ്ട്രീയക്കാരന്റെ ഭാഷയില്‍ എതിരാളികളെ വിമര്‍ശിച്ച് സുരേഷ് ഗോപി അത്രയധികം രംഗത്ത് വന്നിരുന്നില്ല. തിരഞ്ഞെടുപ്പ് ചൂട് അടിച്ചുതുടങ്ങിയപ്പോള്‍ താരം അതും തുടങ്ങിയിരിയ്ക്കുന്നു.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത് തുരപ്പന്‍ ഭരണമാണെന്നാണ് ഇപ്പോള്‍ സുരേഷ് ഗോപി ആരോപിയ്ക്കുന്നത്. പക്ഷേ ഈ സുരേഷ് ഗോപിയ്ക്ക് കേരളത്തില്‍ പ്രചാരണം നടത്താന്‍ ബിജെപി നേതൃത്വം ഹെലികോപ്റ്ററാണ് നല്‍കുന്നത്.

തുരപ്പന്‍ ഭരണം
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത് തുരപ്പന്‍ ഭരണമാണെന്നാണ് സുരേഷ് ഗോപി ആരോപിയ്ക്കുന്നത്. ബിജെപിയുടെ പാലക്കാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പകതീര്‍ക്കും
ഈ ഭരണത്തിനോട് ജനം പകതീര്‍ക്കുമെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. എന്നാല്‍ അത് ബിജെപിയ്ക്ക് വോട്ടായി മാറുമോ എന്നതാണ് ചോദ്യം.

തനി രാഷ്ട്രീയം
തനി രാഷ്ട്രീയ പ്രസംഗത്തിന്റെ രീതിയിലേയ്ക്ക് സുരേഷ് ഗോപിയും മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് പാലക്കാട്ടെ പ്രസംഗം.

ഹെലികോപ്റ്റര്‍ പ്രചാരണം
കേരളത്തിലെ സ്റ്റാര്‍ കാമ്പെയ്‌നര്‍ ആയ സുരേഷ് ഗോപിയ്ക്കായി പ്രചാരണത്തിന് കേന്ദ്ര നേതൃത്വം നല്‍കുന്നത് ഹെലികോപ്റ്ററാണ്.

എവിടെയൊക്കെ
ആകെ നാല്‍പത് മണ്ഡലങ്ങളില്‍ മാത്രമേ സുരേഷ് ഗോപി പ്രചാരണത്തിനെത്തുകയുള്ളൂ. അഞ്ച് ദിവസം മാത്രമേ അദ്ദേഹം പ്രചാരണ രംഗത്തുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന സ്ഥാനം
നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനെത്തുമ്പോള്‍ സുരേഷ് ഗോപിയ്ക്കും അവര്‍ക്കൊപ്പം തന്നെ ഉയര്‍ന്ന സ്ഥാനം നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications