കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിക്കാന്‍ താനൂരില്‍ അനിമേറ്റഡ് മാനിഫെസ്‌റ്റൊ!!! അതെന്താ സംഭവം

  • By Super
Google Oneindia Malayalam News

മലപ്പുറം: കാലത്തിനൊപ്പം മാറി, ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇത്തവണ സ്ഥാനാര്‍ഥികള്‍. അതിനുള്ള പണികളെല്ലാം അവര്‍ ചെയ്യുന്നുണ്ട്. അതില്‍ ഒന്നാണ് താനൂരിലെ ഇടത് സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍റേത്.

തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അനിമേറ്റ് ചെയ്ത് ദൃശ്യരൂപത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് വി അബ്ദുറഹിമാന്‍. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ പുതുമയുണര്‍ത്തുന്ന 'വിഷ്വല്‍ മാനിഫെസ്‌റ്റൊ'യുടെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ താനൂരില്‍ നിര്‍വഹിക്കും.

V Absurahman

രാജ്യത്ത് ആദ്യമായാണ് പ്രകടനപത്രിക ദൃശ്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്നത്. താനൂരില്‍ ഇടതുമുന്നണി പ്രകടനപത്രിക തയ്യാറാക്കിയതും വലിയ ജനകീയ പങ്കാളിത്തത്തോടെയാണ്. ഏറെ നാള്‍ നീണ്ട പ്രക്രിയയില്‍ വിവിധ രൂപത്തില്‍ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ഇതിനായി വാര്‍ഡ് തോറും കൂട്ടായ്മകള്‍, പഞ്ചായത്തുകള്‍ തോറും സംഗമങ്ങള്‍, നിര്‍ദ്ദേശ പെട്ടികള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ആശയവിനിമയം, സോഷ്യല്‍ മീഡിയ എന്നിവയെല്ലാം പ്രയോജനപ്പെടുത്തി.

അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ മാനിഫെസ്‌റ്റൊയാവണം ഇതെന്ന ലക്ഷ്യത്തിലായിരുന്നു പ്രകടനപത്രിക രൂപീകരണം നടപ്പിലാക്കിയതെന്ന് വി. അബ്ദുറഹിമാന്‍ പറഞ്ഞു. കടുത്ത മത്സരം നടക്കുന്ന താനൂരില്‍ വികസനമാണ് ഒരു മുഖ്യ പ്രചാരണ വിഷയം. മുസ്ലീം ലീഗിന്‍റെ അബ്ദുറഹ്മാന്‍ രണ്ടാത്താണിയാണ് നിലലവിലെ എംഎല്‍എ. ഇദ്ദേഹം തന്നെയാണ് വി അബ്ദുറഹ്മാന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിയും.

വി അബ്ദുറഹ്മാന്‍ പഴയ കോണ്‍ഗ്രസ് നേതാവാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലാണ് അബ്ദുറഹ്മാന്‍ ഇടതുമുന്നണിയോട് അടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുറഹ്മാന്‍ മുസ്ലീം ലീഗിന് കനത്തെ വെല്ലിവിളിയാണ് ഉയര്‍ത്തിയത്.

English summary
Assembly Election 2016: Tanur LDF candidate V Abdurhman is going to present an Animated Manifesto.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X