കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ മിടുക്കിയാണ് ഇടുക്കി മണ്ഡലം... പക്ഷേ

Google Oneindia Malayalam News

കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി കെ ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ഇടുക്കി നിയോജക മണ്ഡലം വേദിയാകുന്നു. നാലാമൂഴത്തിന് ഇറങ്ങിയ, കെഎം മാണിയുടെ ഉറ്റ ശിഷ്യനായ റോഷി അഗസ്റ്റിനെ കീഴ്‌പ്പെടുത്തി ഇടുക്കി പിടിച്ചെടുക്കുക എന്നത് ഫ്രാന്‍സിസ് ജോര്‍ജിന് കേവലമൊരു ജയം മാത്രമല്ല. തന്റെ രാഷ്ട്രീയ ഭാവിയുടെയും കേരള കോണ്‍ഗ്രസ് പിളര്‍ത്തി രൂപം കൊടുത്ത ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അതിജീവനത്തിന്റെയും പ്രശ്‌നമാണ്.

പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് ലഭിച്ച കത്തോലിക്കാ സഭയുടെയും സഭാ സൃഷ്ടിയായ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടു മാത്രമേ ഇടുക്കിയില്‍ നിന്ന് കരകയറാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് കഴിയൂ.

idukki

മലയോര ജനതയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഇഎസ്എ, പട്ടയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യുഡിഎഫ് വഞ്ചിച്ചുവെന്നും സംരക്ഷണസമിതി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം പകരുന്നു.

തൊടുപുഴയുടെ അടിയൊഴുക്ക് ആര്‍ക്കൊപ്പംതൊടുപുഴയുടെ അടിയൊഴുക്ക് ആര്‍ക്കൊപ്പം

ഇടുക്കിയില്‍ ഇതുവരെ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും വിജയിച്ചത് യുഡിഎഫ് ആണ് . കഴിഞ്ഞ മൂന്നു തവണയായി കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനാണ് ജനപ്രതിനിധി. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശം. 24227 വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചു എന്നതാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ പകരുന്നത്. ബിഡിജെഎസിന്റെ ബിജു മാധവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

English summary
Kerala Assembly Election 2016: The Complete election picture of Idukki District.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X