കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊടുപുഴയുടെ അടിയൊഴുക്ക് ആര്‍ക്കൊപ്പം

Google Oneindia Malayalam News

യാതൊരു അട്ടിമറിക്കും സാധ്യതയില്ലാത്ത മണ്ഡലം എന്നാണ് തൊടുപുഴയെ വിശേഷിപ്പിയ്ക്കുന്നത്. ഇവിടെ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ മന്ത്രി പിജെ ജോസഫിന്റെ പത്താം മല്‍സരം. തേടുന്നത് ഒമ്പതാം ജയവും.

1970ലാണ് പിജെ ഇവിടെ കന്നിജയം നേടിയത്. 91ല്‍ ഇടുക്കി പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു തോറ്റു. 2001ല്‍ പിടി തോമസിനോട് മാത്രമാണ് നിയമസഭയിലേക്കുളള വഴിയില്‍ കാലിടറിയത്. കഴിഞ്ഞ തവണ 22868 വോട്ടായിരുന്നു ഭൂരിപക്ഷം.

thodupuzha

അണികള്‍ എതിര്‍ത്തെങ്കിലും കേരള കോണ്‍ഗ്രസ് ജേക്കബ് മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ റോയി വാരികാട്ടിനെ തൊടുപുഴയില്‍ സ്വതന്ത്രനായി സിപിഎം രംഗത്തിറക്കിയിരിക്കുന്നു. അറിയപ്പെടുന്ന ക്രിസ്ത്യന്‍ കുടുംബമായ വാരികാട്ടെ അംഗമെന്ന നിലയില്‍ പിജെ ജോസഫിനെ നേരിടാന്‍ റോയിക്കാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി അഡ്വ എസ് പ്രവീണ്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.

<strong>Read Also: വണ്‍, ടു, ത്രീ, ഫോര്‍... മണിയാശാന്‍ ഉടുമ്പഞ്ചോല പിടിയ്ക്കുമോ?</strong>Read Also: വണ്‍, ടു, ത്രീ, ഫോര്‍... മണിയാശാന്‍ ഉടുമ്പഞ്ചോല പിടിയ്ക്കുമോ?

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ മറ്റ് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ അടിപതറാതെ നിന്നത് തൊടുപുഴ മാത്രമായിരുന്നു.

English summary
Kerala Assembly Election 2016: The Complete election picture of Idukki District.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X