കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍, ടു, ത്രീ, ഫോര്‍... മണിയാശാന്‍ ഉടുമ്പഞ്ചോല പിടിയ്ക്കുമോ?

Google Oneindia Malayalam News

നാക്കിന്റെ ബലത്തില്‍ നാട്ടില്‍ അറിയപ്പെടുന്ന രണ്ടു പേരാണ് ഉടുമ്പഞ്ചോലയില്‍ നേര്‍ക്കു നേര്‍ നില്‍ക്കുന്നത്. വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംഎം മണി. ദല്‍ഹിയില്‍ ചെന്ന് ഹിന്ദിയില്‍ പ്രസംഗിച്ച് സോണിയാ ഗാന്ധിയെ വരെ ഞെട്ടിച്ച സേനാപതി വേണു.

മൂന്നു വട്ടം തുടര്‍ച്ചയായി മണ്ഡലം പിടിച്ച കെകെ ജയചന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതോടെയാണ് ഉടുമ്പഞ്ചോല നിലനിര്‍ത്താനുളള ദൗത്യം മണിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് ഉടുമ്പഞ്ചോല. മണ്ഡലം മുഴുവനായും പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതാണ് ജനത്തെ ആശങ്കയിലാഴ്ത്തിയത്. അതിന്റെ അലയൊലികള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ചെയ്തു. എല്‍ഡിഎഫിന് ലഭിച്ചത് 22692 വോട്ടുകളുടെ ഭൂരിപക്ഷം.

udumbumchola

എഐസിസിയിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും കേരളത്തില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കരുതെന്ന് തനി ഹിന്ദിയില്‍ തന്നെ പ്രസംഗിച്ചാണ് സേനാപതി വേണു താരമായത്. 2009 ഫെബ്രവരിയില്‍ ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തിലായിരുന്നു ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണുവിന്റെ പ്രസംഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വേദിയിലിരിക്കെയായിരുന്നു ഇത്. കരസേനയില്‍ ഹവില്‍ദാര്‍ ഇന്‍സ്ട്രക്ടറായിരുന്ന വേണു കൊമേഴ്‌സിലും നിയമത്തിലും ബിരുദാനന്തര ബിരുദധാരിയുമാണ്.

പീരുമേടില്‍ മത്സരം കനക്കും, ബിജിമോളുടെ മൂന്നാമങ്കംപീരുമേടില്‍ മത്സരം കനക്കും, ബിജിമോളുടെ മൂന്നാമങ്കം

എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്താണ് ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എന്‍ഡിഎക്ക് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്.

English summary
Kerala Assembly Election 2016: The Complete election picture of Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X