Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പര്യടനം ഒരുമിച്ച് ഒരു പഞ്ചായത്തില്‍

മലപ്പുറം: മൂന്ന് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനം ഒരുമിച്ച് ഒരു പഞ്ചായത്തില്‍. താഴേക്കോട് 55-ാം മൈലിലാണ് മൂന്ന് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് പര്യടനത്തിനെത്തിയത്.

മൂന്നു മണ്ഡലങ്ങളും സംഗമിക്കുന്ന പ്രദേശമാണ് 55-ാം മൈല്‍. ഇവിടെയാണ് മൂന്ന് സ്ഥാനാര്‍ഥികള്‍ ഒരേ ദിവസം തെരഞ്ഞെടുപ്പ് പര്യാടനം നടത്തിയത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴിഅലിയുടെ താഴേക്കോട് പഞ്ചായത്തിലെ കുടുംബ സംഗമമാണ് മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ സംഗമവേദിയായത്.

Shanimol and Ali

മഞ്ഞളാംകുഴി അലിക്കു പുറമെ ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും മണ്ണാര്‍ക്കാട് മണ്ഡലം സ്ഥാനാര്‍ഥി എന്‍ ഷംസുദീനും ഒന്നിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെ നടന്ന കുടുംബസംഗമത്തില്‍ ആദ്യമെത്തിയത് ഷാനിമോള്‍ ഉസ്മാന്‍ ആയിരുന്നു. തൊട്ടുപിന്നാലെ അലിയെത്തി. ഇരുവരും സംസാരിച്ചു കഴിഞ്ഞപ്പോഴാണ് എന്‍ ഷംസുദീന്‍ എത്തിയത്.

താഴേക്കോട് പഞ്ചായത്തില്‍ രണ്ടു ദിവസങ്ങളിലായാണ് യുഡിഎഫ് കുടുംബ സംഗമങ്ങള്‍ നടന്നത്. പാണമ്പിക്കുഴി, മേക്കരവ് ലക്ഷംവീട്, വടക്കേകര, അമ്മിനിക്കാട്, കുപ്പുമുഖം ചേരിയില്‍, മാരാമ്പറ്റക്കുന്ന്, അടിയപ്പുറം, മുതുക്കുംപുറം, മേലേകാപ്പുപറമ്പ്, നടുവിലത്താണി, കുളത്തില്‍ പീടിക, മാടാമ്പാറ, പുത്തൂര്‍ ചൊടലപ്പടി, മുതലപ്പാടം, പുല്ലരിക്കോട്, 55ാം മൈല്‍, കൊമ്പാക്കല്‍മുക്ക്, കുന്നത്ത വെട്ട, കുറുങ്കളം, ആട്ടീരിപ്പാറ മാന്തോണിക്കുന്ന്, എരച്ചിപ്പള്ളി, മലങ്കട, താഴെ മാട്ടറ, കളത്തില്‍ പള്ള്യാല്‍, മരുതല, മുതിരമണ്ണ എന്നിവിടങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടന്നു.

വിവിധ കേന്ദ്രങ്ങളില്‍ സി. സേതുമാധവന്‍, പി.കെ. അബൂബക്കര്‍ഹാജി, എകെ. നാസര്‍, എകെ മുസ്തഫ, ശീലത്ത് ബീരാന്‍കുട്ടി, കളപ്പാടന്‍ ഹുസൈന്‍, റഷീദ് മാസ്റ്റര്‍, ഖാലിദ്, പത്മനാഭന്‍, അമീന്‍ ശീലത്ത്, അഡ്വ റഫീഖ് വെള്ളൂരാന്‍, അഡ്വ ജലീല്‍, ഷാഹിദ് കുന്നപ്പള്ളി, ബഷീര്‍ കുന്നപ്പള്ളി, സലാം മണലായ, ഹാജറുമ്മ ടീച്ചര്‍, ബിന്ദു പ്രകാശ്, കെഎം ഫത്താഹ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+