കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കരുടെ വോട്ട് യുഡിഎഫിനോ? തൃശ്ശൂര്‍ അതിരൂപത മുഖപത്രം പറയുന്നത്

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: ഈ തിരഞ്ഞെടുപ്പില്‍ മദ്യമാണ് മുഖ്യപ്രശ്‌നം. തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ ഇത് പ്രഖ്യാപിച്ച് കഴിഞ്ഞു. അതിരൂപതയിലെ എല്ലാ ക്രിസ്ത്യന്‍ വീടുകളിലേക്കും എത്തുന്ന പത്രത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് മദ്യം, വര്‍ഗ്ഗീയത, അക്രമ രാഷ്ട്രീയം, അഴിമതി, വികസന നിഷേധം എന്നിവയ്ക്ക് എതിരെയുള്ള വിധിയെഴുത്തായിരിക്കും മെയ് 19 ന് നടക്കുക എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്യം തന്നെ മുഖ്യവിഷയം എന്ന തലക്കെട്ടിലാണ് ലേഖനം. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനത്തിന് ഏറെ പ്രസക്തിയുണ്ട്.

Mar Andrews Thazhathu

തിരഞ്ഞെടുപ്പില്‍ മദ്യാനുകൂലികളും മദ്യവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം അവഗണിക്കപ്പെട്ട സമൂഹമെന്ന വേദന നെഞ്ചേറ്റിയാവും കത്തോലിക്കാ സമൂഹം ബൂത്തുകളിലേക്ക് നീങ്ങുന്നത്. അധികാരം പിടിച്ചെടുക്കാന്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെയും മദ്യത്തെ വാഴ്ത്തിപ്പാടുന്നവരെയും ഒരേ തുലാസില്‍ ജനം അളക്കും. ഉന്നതമായ ജനാധിപത്യ പൗരാവകാശ മതനിരപേക്ഷ മൂല്യങ്ങളുടെ നിലനില്പിനാകും കത്തോലിക്കാ സമൂഹം ബൂത്തുകളിലേക്ക് നീങ്ങുക. വോട്ടവകാശം സുപ്രധാനമാണ്. അത് പാഴാക്കരുത്. തിരഞ്ഞെടുപ്പിനോട് അടുത്ത് വരുന്ന അവധി ദിവസങ്ങളുടെ ആഘോഷത്തിനായി സുപ്രധാനമായ പൗരാവകാശം ബലി കഴിക്കരുതെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ലേഖനത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ വോട്ടുകള്‍ എങ്ങോട്ട് ചായണമെന്ന് പരോക്ഷമായി സൂചനകള്‍ നല്‍കുന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം. ഇത് തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ചൂടന്‍ വിഷയമായി മാറിയിട്ടുണ്ട്. തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന് നല്‍കേണ്ടതില്ലെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയോടുള്ള പ്രതിഷേധം പല അവസരങ്ങളിലും അതിരൂപതയിലെ പിതാക്കന്മാര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി പട്ടികകള്‍ മാറി മറിഞ്ഞത്. ജില്ലയിലെ പല സ്ഥാനാര്‍ഥികളുടെയും വിജയത്തെ ഈ ലേഖനം നിര്‍ണ്ണയിക്കാനിടയുണ്ട്.

English summary
Assembly Election 2016: Thrissur Archdiocese, organ news paper's article in controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X