കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍കാവില്‍ മത്സരം കടുക്കും; മുരളിക്കും കുമ്മനത്തിനും വെല്ലുവിളിയുയര്‍ത്തി ടിഎന്‍ സീമ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍കാവ്. കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ് സിറ്റിംഗ് എംഎല്‍എ. മികച്ച സാമാജികനെന്ന പേരുകേട്ട മുരളി മണ്ഡലത്തിലും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മുരളിയെ വെട്ടാന്‍ ബിജെപിയും സിപിഎമ്മും ഇറക്കിയത് മികച്ച സ്ഥാനാര്‍ത്ഥികളെയാണ്.

Vattiyoorkavu

ബിജെപിക്ക് സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിന് വനിതാ മുഖമാണ്. രാജ്യസഭാംഗമായിരുന്ന ടിഎന്‍ സീമയെ ആണ് കോണ്‍ഗ്രസിനും ബിജെപിക്കും വേരോട്ടമുള്ള വട്ടിയൂര്‍കാവില്‍ ഇറക്കിയിരിക്കുന്നത്. തീപ്പൊരി പാറുന്ന പോരാട്ടമാകും വട്ടിയൂര്‍കാവിലേത് എന്നതില്‍ സംശയമില്ല.

Vattiyoorkavu

രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു സീമയുടേത്. വികസന ഫണ്ടുകളുടെ വിനിയോഗത്തില്‍ രാജ്യത്തിന് മാതൃക നല്‍കിയ ആളാണ് സീമ. ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സീമ എന്നും പൊതുരംഗത്തുണ്ടായിരുന്നു. ഈ ഗുണങ്ങളൊക്കെയാണ് സിപിഎമ്മും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെയും ബിജെപിയുടെ വര്‍ഗീയ മുഖത്തിനെതിരെയും സീമയെ ഉയര്‍ത്തിക്കാട്ടിയാകും പ്രചാരണം. ഇത് ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

Vattiyoorkavu

കെ. മുരളീധരന്‍ മണ്ഡലത്തില്‍ ഓടി നടന്ന് പ്രവര്‍ത്തികുന്ന ആളാണ്. പ്രവര്‍ത്തനമികവുകൊണ്ട് ഇനി വട്ടിയൂര്‍കാവ് കോണ്‍ഗ്രസിന്റെ കൈവിട്ട് പോകില്ലെന്നായിരുന്നു ധാരണ. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഞെട്ടിച്ച് ബിജെപി സ്‌കോര്‍ ചെയ്തു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സേഫ് വാര്‍ഡുകളില്‍ പോലും ബിജെപി മുന്നേറ്റം നടത്തി. ആ അത്മവിശ്വാസത്തിലാണ് കുമ്മനം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ മത്സര രംഗത്തിറങ്ങുന്നു എന്ന പ്രത്യേകതയും ഉണ്ട്.

English summary
Kerala Assembly Election 2016: K Muraleedharan, Kummanam Rajasekharan, TN Seema- Triangular contest at Vattiyoorkavu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X