Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഐസക്ക് കേരളത്തിലെ 'ജയലളിത' ? എതിരാളികള്‍ പറയാന്‍ കാരണമെന്താ?

ആലപ്പുഴ: 'സാരികളുടെ എണ്ണത്തില്‍ തമിഴ്‌നാട് മുഖ്യന്ത്രി ജയലളിതയെ വെല്ലാന്‍ ആര്‍ക്കും കഴിയില്ല. അതുപോലെയാണ് തോമസ് ഐസക്കിന്റെ കാര്യവും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജുബ്ബയുള്ള മനുഷ്യന്‍ ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിനായിരിക്കും'- ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാലിവിന്‍സെന്റും ഒരുകൂട്ടം കോണ്‍ഗ്രസുകാരുമാണ് തോമസ് ഐസക്കിനെ ജയലളിതയോട് ഉപമിച്ച് വോട്ടുപിടിക്കുന്നത്.

തോമസ് ഐസക്കിന്റെ പ്രചാരണ പോസ്റ്ററുകള്‍ പലയിടത്തുമുണ്ട്. അതിലെല്ലാം ജുബ്ബ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഐസക്ക് പ്രചാരണത്തിനിറങ്ങുന്നതും ഓരോ ദിവസവും ഓരോ ജുബ്ബയിട്ടാണ്. ഇതെല്ലാം പുതിയതാണെന്നും ഇത്രയധികം ജുബ്ബ ഒരുമനുഷ്യന് ആവശ്യമുണ്ടോയെന്നുമൊക്കെയാണ് ലാലിയുടെയും കോണ്‍ഗ്രസുകാരുടെയും ചോദ്യം.

Thomas Isaac

സാമ്പത്തിക ശാസ്ത്രവിദഗ്ധനായ തോമസ് ഐസക്ക് തന്നെ ജുബ്ബയുടെ കാര്യത്തില്‍ ഇത്ര ധാരാളിത്തം കാണിക്കേണ്ട കാര്യമുണ്ടോയെന്നും അവര്‍ ചോദിക്കുന്നു. ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസ് തൊടുത്തുവിടുന്നതെന്നാണ് ഇടതുസഖാക്കന്‍മാരുടെ ആരോപണം. ജുബ്ബയല്ല, എന്തു ആയുധമെടുത്താലും ആലപ്പുഴയില്‍ ഐസക്കിനെ തോല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

എന്തായാലും ഇതൊന്നും കേട്ട് യുഡിഎഫുകാര്‍ കുലുങ്ങിയിട്ടില്ല അവര്‍ പ്രചാരണ വേദികളിലെല്ലാം ജുബ്ബ ചര്‍ച്ചയാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+