കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുക്കാനുള്ളത് കൊടുത്തോ? ഇനി ഫൈവ് സ്റ്റാര്‍ ബാറുകളില്ലെന്ന് യുഡിഎഫ് പ്രകടനപത്രിക

Google Oneindia Malayalam News

തിരുവനന്തപുരം: സമ്പൂര്‍ണ മദ്യ നിരോധനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് ആറ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തു.

എന്നാലിപ്പോള്‍ പ്രകടന പത്രികയിലെത്തുമ്പോള്‍ യുഡിഎഫ് കാര്യങ്ങളില്‍ ആകെ മലക്കം മറിച്ചിലാണ്. ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നാണ് പ്രഖ്യാപനം. അപ്പോള്‍ തൊട്ടുമുമ്പ് കൊടുത്തത് എന്തിന്റെ പേരിലാണെന്ന കാര്യത്തില്‍ മാത്രം വ്യക്തമായ ന്യാം പറയാനും ഇല്ല.

ആറ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുസ്ലീം ലീഗും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നാണ് വിവരം.

ഇനിയില്ല

ഇനിയില്ല

പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ഇനി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. ഇനി സര്‍ക്കാരിന്റെ കാലാവധി എത്രയാണെന്ന് കൂടി ഓര്‍ക്കണം.

കര്‍ശനം

കര്‍ശനം

നിലവിലെ മദ്യനയത്തില്‍ കര്‍ശന ഉപാധികള്‍ കൂടി ചേര്‍ത്തുകൊണ്ടാണ് യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിയ്ക്കുന്നത്.

മദ്യനയം

മദ്യനയം

ഇപ്പോള്‍ ആറ് ബാറുകള്‍ക്ക് അനുമതി നല്‍കിയത് സംസ്ഥാനത്തിന്റെ മദ്യനയവും സുപ്രീം കോടതി വിധിയും അനുസരിച്ചാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

ഫൈവ് സ്റ്റാര്‍ ആക്കിയാലും

ഫൈവ് സ്റ്റാര്‍ ആക്കിയാലും

നിലവിലുള്ള ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആക്കിയാലും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നാണ് പ്രകടനപത്രികയെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പറയുന്നത്.

 വീട്

വീട്

അഞ്ച് വര്‍ഷം കൊണ്ട് എല്ലാ ഭവന രഹിതര്‍ക്കും വീട് നല്‍കും എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്.

അമ്മ' ക്യാന്റീന്‍?

അമ്മ' ക്യാന്റീന്‍?

തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീന്‍ മാതൃകയില്‍ ചിലവ് കുറഞ്ഞ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ക്യാന്റീനുകള്‍.

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകം പദ്ധതി. സര്‍ക്കാര്‍ സര്‍വ്വീസിലെ അഴിമതി നിയന്ത്രിയ്ക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ്

എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിയ്ക്കും.

ഐടി കയറ്റുമതി

ഐടി കയറ്റുമതി

കേരളത്തില്‍ നിന്നുള്ള ഐടി കയറ്റുമതി ഒരു ലക്ഷം കോടി രൂപയാക്കും.

ഭക്ഷ്യ സ്വയംപര്യാപ്തത

ഭക്ഷ്യ സ്വയംപര്യാപ്തത

കേരളത്തെ ഭക്ഷണകാര്യത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കും.

English summary
Assembly Election 2016: UDF Election Manifesto , no five star bar again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X