അപരപ്പടയെപ്പേടിച്ച് ആലപ്പുഴയില്‍ യുഡിഎഫ്... ആരാണ് പിന്നില്‍?
ആലപ്പുഴ: അപരന്മാര്‍ എന്നുകേള്‍ക്കുമ്പോള്‍ യുഡിഎഫുകാര്‍ക്ക് പേടിയാണ്. വിഎം സുധീരനെ ഒരിക്കല്‍ മുട്ടുകുത്തിച്ചത് വിഎസ് സുധീരന്‍ എന്ന അപരനാണ്. അതും ആലപ്പുഴയില്‍. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലും ആലപ്പുഴ ജില്ലയില്‍ യുഡിഎഫുകാര്‍ അപരപ്പേടിയിലാണ്.
ആലപ്പുഴജില്ലയില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളിലും യുഡിഎഫിന് അപരനുണ്ട്. ചേര്‍ത്തലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എസ് ശരത്തിന്, ശരത്ത് എന്ന അപനുണ്ട്. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജുവിനും ഒരു അപരനുണ്ട്. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാമും അപരപ്പേടിയിലാണ്.

അപരന്മാര്‍ക്കെതിരെ രാഷ്ട്രീയ നേതാക്കളെല്ലാം ഒരുപോലെ പ്രസംഗിക്കുമെങ്കിലും, തിരഞ്ഞെടുപ്പ് അടുത്താല്‍ എതിര്‍ പാര്‍ട്ടിക്കാര്‍ തന്നെ അപരന്മാരെത്തേടിയിറങ്ങുകയാണ് പതിവ്. അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ അപരന്മാര്‍ക്ക് പിന്നില്‍ എല്‍ഡിഎഫാണെന്നാണ് ആരോപണമുയരുന്നത്.
യുഡിഎഫിന് പുറമെ, കുട്ടനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിനുമുണ്ട് അപരന്മാര്‍. എന്‍ഡിഎ നേതൃത്വം പ്രതീക്ഷയോടെയാണ് കുട്ടനാട് സീറ്റ് കാണുന്നത്. അതുകൊണ്ടുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറക്കി പ്രചാരണം നടത്താന്‍ അവര്‍ തീരുമാനിച്ചിട്ടുമുണ്ട്. ഇതാകാം അപരനെ നിര്‍ത്തിയതിന് പിന്നിലെന്നാണ് വിവരം. അധികം ആര്‍ക്കും ഇല്ലാത്ത പേരാണ് സുഭാഷ് വാസു. ഇങ്ങനെയൊരു പേരുകാരനെ അപരനായി തപ്പിയെടുക്കണമെങ്കില്‍ എതിരാളികള്‍ ഒരുപാട് ബുദ്ധിമുട്ടിക്കാണുമെന്നത് തീര്‍ച്ച.
അപരന്മാര്‍ക്ക് എന്തായാലും തിരഞ്ഞെടുപ്പ് കാലത്ത് നല്ല കോളാണ്. പത്രിക പിന്‍വലിക്കുന്ന ദിവസം വരെ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളുമായി വിലപേശാം. സുധീരനെപ്പോലെ ഇക്കുറി ഏത് വമ്പനായിരിക്കും അപരന്‍മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications