കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് മുങ്ങുന്ന കപ്പല്‍!!! ആന്റണിക്ക് പന്ന്യന്റെ മറുപടി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന എകെ ആന്റണിയുടെ അഭിപ്രായം യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ളതാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് തകര്‍ന്ന് കൊണ്ടിരിക്കുന്ന കപ്പലാണ്. ഈ കപ്പല്‍ ഇനി മുന്നോട്ട് പോകില്ല. എല്‍ഡിഎഫ് നല്ല വിജയം നേടും. ഇത് മനസ്സിലാക്കിയാണ് ഉമ്മന്‍ചാണ്ടി നിലനില്പിനായി ബിജെപിയുമായി കൂട്ടുകൂടുന്നത്. ബിജെപിയുമായുള്ള ബന്ധത്തിന് അടിത്തറയിട്ടത് അദാനിയുമായിട്ടുള്ള വിഴിഞ്ഞം തുറമുഖകരാറാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിക്കെതിരെ കേസുകകളുടെ കാര്യം പറഞ്ഞ വിഎസിനെ കോടതി കയറ്റാമെന്ന് ആരും മോഹിക്കണ്ട. എഫ്ഐആര്‍ ഇട്ടാല്‍ മാത്രമേ കേസാവുകയുള്ളുവെന്ന് എന്ന് വിചാരിക്കരുതെന്നും പന്ന്യന്‍ പറഞ്ഞു.

Pannyan Raveendran

ആര്‍എസ്എസിന്റെ വാഗ്ദാനങ്ങളില്‍ വീണ വെള്ളാപ്പള്ളിക്ക് പതനം സംഭവിച്ചിരിക്കുകയാണ്. ഹെലികോപ്ടറും ബ്ലാക്ക് ക്യാറ്റ്‌സും കണ്ട് മയങ്ങി വീണിരിക്കുകയാണ്. കുമാരനാശാന്‍ ഇരുന്ന കസേരയിലിരിക്കുന്ന വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ കൊടിവച്ച കാറില്‍ സഞ്ചരിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം പുറത്തറിയാതിരിക്കാന്‍ ഗൂഢാലോചന നടന്നു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ പോലീസും സംഭവം എങ്ങനെ മൂടിവയ്ക്കാമെന്നാണ് നോക്കിയത്. ഇതിന് പിന്നില്‍ ദുരൂഹതകളുണ്ട്. സംഭവം നടന്നതിന്റെ ഒരു തെളിവ് പോലും അവശേഷിച്ചിട്ടില്ല. തെളിവ് നശിപ്പിച്ച് പ്രതികളെ പോലീസ് രക്ഷപ്പെടുത്തനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പോലീസുകാരെ തന്നെ തലയില്‍ മുണ്ടിട്ട് കൊണ്ട് വന്ന് കസ്റ്റഡിയിലെടുത്തവരാണെന്ന് പറഞ്ഞ് അഭിനിയിപ്പിക്കുകയായിരുന്നു. ഇത് ഉന്നതരുടെ അറിവോടെയാണ്. ഈ കേസ് പുറത്ത് വരാതിരിക്കാന്‍ ശ്രമിച്ച പോലീസുകാരെയും പുറത്ത് കൊണ്ടുവരണം. അവരെയും കേസില്‍ പ്രതികളാക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ പ്രസ് ക്ലബിന്റ മുഖാമുഖം പരിപാടിയിലാണ് പന്ന്യന്‍ നിലപാട് വ്യക്തമാക്കിയത്.

English summary
Assembly Election 2016: UDF is a sinking Ship, says Pannyan Raveendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X