Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് സുധീരന്‍... എത്രകിട്ടുമെന്ന് പറയാനാവില്ല!!!

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പേരില്‍ സിപിഎം ആവേശം പൂണ്ട് സംസ്ഥാനത്ത് പലയിടത്തും അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസി‍‍ഡന്‍റ് വിഎം സുധീരന്‍. ദയവായി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഇത്തവണയും യുഡിഫ് തന്നെ അധികാരത്തില്‍ വരുമെന്ന് സുധീരന്‍ പറഞ്ഞു. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ എത്ര സീറ്റ് ആയിരിക്കും ലഭിയ്ക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും സുധീരന്‍ പറയുന്നു.

VM Sudheeran

ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത് ജനാധിപത്യത്തിന് കളങ്കമാണ്. മുന്‍വര്‍ഷങ്ങളിലും സിപിഎം വ്യപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. കാലങ്ങളായി കണ്ണൂരില്‍ കള്ളവോട്ട് നടക്കുന്നുണ്ട്. പോലീസ് നിരവധി പേരെ പിടികൂടിയതിനാലാണ് ഇത്തവണ കുറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ പരിശോധന നടത്തിയിട്ടും കള്ളവോട്ട് നടന്നു. തിരഞ്ഞെടുപ്പ് നീരീക്ഷകരുടെ ക്യാമറയിലാണ് ഇത് പതിഞ്ഞത്. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്നും വിഎം സുധീരന്‍ പറഞ്ഞു.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്ലും കള്ളവോട്ട് നടന്നുവെന്ന് ആക്ഷേപമുണ്ട്. തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങളിലാണിത്. ഇവിടങ്ങളിലെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+