കേരളത്തിലെ പച്ചപ്പ് യുഡിഎഫ് ഭരിച്ചതുകൊണ്ടല്ലെന്ന് കേന്ദ്ര മന്ത്രി
ആലപ്പുഴ: യുഡിഎഫിനും എല്‍ഡിഎഫിനും മുമ്പേ ആലപ്പുഴയില്‍ എന്‍ഡിഎ പ്രചാരണം തുടങ്ങി. പകര്‍ച്ചവ്യാധികളുടെ സ്വന്തം ജില്ല എന്ന് പേരുദോഷമുള്ള ആലപ്പുഴയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ തന്നെ ഇറക്കിയാണ് ബിജെപി പ്രചാരണത്തിന് തുടക്കമിട്ടിട്ടുള്ളത്.
അഴിമതിക്കാരായ യുഡിഎഫുകാര്‍ക്കും അക്രമികളായ എല്‍ഡിഎഫുകാര്‍ക്കും വോട്ട് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ പറഞ്ഞത്. ഇരുമുന്നണികളില്‍ നിന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്.

സിപിഎം ഭരിച്ച ഇടങ്ങള്‍ നശിച്ചിട്ടേയുള്ളൂ. വിദേശ മലയാളികളുടെ സമ്പത്തിന്റെ പച്ചപ്പാണ് ഇവിടെ കാണുന്നത്. അല്ലാതെയുഡിഎഫ് ഭരണത്തിന്റേതല്ലെന്നും ജെപി നദ്ദ പറഞ്ഞു. ആലപ്പുഴയില്‍ എന്‍ഡിഎ ജില്ലാതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തായിരുന്നു നദ്ദയുടെ പ്രസംഗം.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്േതിന് കേന്ദ്ര മന്ത്രിമാരുടെ വന്‍ നിരയെ തന്നെ ഇറക്കാനാണ് ബിജെപിയുടെ പദ്ധതി. പ്രധാനമന്ത്രകി നരേന്ദ്ര മോദി അഞ്ച് ദിവസം കേരളതതിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കാളിയാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 15 ദിവസം കേരളത്തിലുണ്ടാകും എന്നാണ് റിപി്പോര്‍ട്ട്.












Click it and Unblock the Notifications