കോണ്‍ഗ്രസുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ ബിജെപി ശ്രമം: ഉഴവൂര്‍ വിജയന്‍
കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാനാണ് ശ്രമമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഉമ്മന്‍ചാണ്ടി ആരെയും സ്വീകരിക്കാന്‍ കടയും തുറന്ന് ഇരിക്കുകയാണ്. ബിജെപിയുമായി രഹസ്യചര്‍ച്ച നടത്തുന്ന ഉമ്മന്‍ചാണ്ടി ഖാദി വസ്ത്രം ഉപേക്ഷിച്ച് കാവി വസ്ത്രം ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉഴവൂര്‍ വിജയന്‍.

തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ബിജെപിയുടെ അവസ്ഥ സൊമാലിയ പോലെ ആവും. ബിജെപി അഞ്ചു വര്‍ഷം തികച്ചു ഭരിച്ചാല്‍ ഇന്ത്യയും സൊമാലിയപോലെ ആവും. ഒരുവട്ടംകൂടി യുഡിഎഫ് എന്നു പറയുന്നവര്‍ക്ക് ഒന്നല്ല 140 വട്ടപ്പൂജ്യം ലഭിക്കും.
എല്‍ഡിഎഫിനോട് നിരന്തരം ചോദ്യങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ഇവര്‍ ജനങ്ങളുടെ ഒരു ചോദ്യത്തിനെങ്കിലും മറുപടി പറയണം. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരെ മത്സരിക്കുന്ന വിഎസ് ജോയി ചെറിയ പയ്യനായതുകൊണ്ട് മലമ്പൂഴയില്‍ ടൂര്‍ പോയതാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുണ്ടും ഷര്‍ട്ടുമൊക്കെ ആവശ്യത്തിന് ബാഗില്‍ വച്ചിട്ടുണ്ട്. 16ാം തീയതി ആള് തിരിച്ചുവരുമെന്നും ഉഴവൂര്‍ വിജയന്‍ പരിഹസിച്ചു.
എന്‍സിപി നേതാക്കളായ അഡ്വ സൂര്യനാരായണന്‍, ജോബ് കാട്ടൂര്‍, ബേബി വാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications