കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി അനിലിനെ കാക്കുമോ മേരിയെ വരിക്കുമോ

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് തുടങ്ങും മുമ്പേ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ചര്‍ച്ചയായതാണ് വടക്കാഞ്ചേരി മണ്ഡലം. സിപിഎം കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രചാരണം വന്നതോടെ വടക്കാഞ്ചേരി ജനശ്രദ്ധ നേടി. ലളിത മത്സരിക്കാന്‍ തയ്യാറായില്ലെങ്കിലും എല്‍ഡിഎഫ് ഇവിടെ ഒരു വനിതക്ക് തന്നെ സ്ഥാനം നല്‍കി- മേരി തോമസിന്. യുഡിഎഫും ഒരു പോര് കഴിഞ്ഞാണ് വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. സിഎന്‍ ബാലകൃഷ്ണന്‍ വിജയിച്ച് മന്ത്രിയായ മണ്ഡലത്തില്‍ മന്ത്രിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധനായ അനില്‍ അക്കരയെയാണ് മത്സരിപ്പിക്കുന്നത്. യുവ അഭിഭാഷകനായ ഉല്ലാസ് ബാബുവാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് വേണ്ടി മത്സര രംഗത്തുള്ളത്.

Anil Akkara

പ്രചാരണ രംഗം ചൂട് പിടിച്ചതോടെ മണ്ഡലം ആര്‍ക്കൊപ്പമാകുമെന്നതിലും ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. കൃത്യമായ പാര്‍ട്ടി പറയാത്തവരുടെ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നാണ് കണക്ക് കൂട്ടലുകള്‍. മന്ത്രി മണ്ഡലം നിലനിര്‍ത്താനുള്ള തന്ത്രങ്ങളിലാണ് അനില്‍ അക്കര. അടാട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും ജില്ലാ പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എന്ന രീതിയിലും നടത്തിയ വികസന കുതിപ്പുകളാണ് പ്രചാരണ രംഗത്തെ ആയുധങ്ങള്‍. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനും ഇടതാണോ വലതാണോ എന്ന വിലയിരുത്താനും ഇടതന്മാരെ ആകര്‍ഷിക്കുന്നതിനുള്ള കഴിവും അനിലിന്റെ മേന്മയാണ്.

Mary Thomas

എല്‍ഡിഎഫും പ്രചാരണ രംഗത്ത് ഒട്ടും പിറകില്ലല്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം, തെക്കുംകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ജനങ്ങളുമായി അടുത്തിടപഴകിയ പരിചയമാണ് മേരി തോമസിന് മത്സരത്തിലെ മുതല്‍ക്കൂട്ട്. സിപിഎമ്മിന്റെയും ഘടകകക്ഷികളുടെയും നേതാക്കളും പ്രവര്‍ത്തകരും രാപകലില്ലാതെ പ്രചാരണ രംഗത്ത് ഒപ്പമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയ വാര്‍ഡുകളാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപ്പഞ്ചായത്തുകള്‍ ചേര്‍ന്ന് നഗരസഭയായതോടെയാണിത്. ആകെയുള്ള വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍. വനിതാ സ്ഥാനാര്‍ഥിയായതിനാല്‍ ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Ullas Babu

ഭൂരിഭാഗം വോട്ടര്‍മാരെയും നേരില്‍ കാണുക എന്ന ബിജെപി. തന്ത്രമാണ് ഉല്ലാസ് ബാബു പയറ്റുന്നത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 7451 വോട്ട് പാര്‍ട്ടി ചിഹ്നത്തില്‍ ലഭിച്ചു. ലോകസഭ തിരഞ്ഞെടുപ്പില്‍ അത് 13082 ആയി ഉയര്‍ന്നു. ഇത്തവണ 20000 ത്തിന് മുകളില്‍ വോട്ട് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മൂന്ന് സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ നിന്നുള്ളവരാണ്. പ്രദേശികവാദത്തിന് ഇവിടെ സ്ഥാനമില്ല. 2015 ല്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 4913 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടാട്ട്, കോലഴി എന്നീ ഗ്രാമപ്പഞ്ചായത്തുകളാണ് യുഡിഎഫിനൊപ്പമുള്ളത്. വടക്കാഞ്ചേരി നഗരസഭ ഉള്‍പ്പെടെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകള്‍ ഇടതുമുന്നണിക്കൊപ്പമാണ്. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഇതെല്ലാം മാറി മറിയുമെന്നാണ് മൂന്ന് മുന്നണികളും പറയുന്നത്.

English summary
Assembly Election 2016: Vadakkanchery still a battlefield for Three parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X