Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: രമയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ കെകെ രമയുടെ ഏതാവശ്യവും പരഗിണിക്കപ്പെടേണ്ടതാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ നാണു. ടിപി ചന്ദ്രശേഖരന്‍ എന്നല്ല, ആരുടെ കൊലപാതകത്തിനും താനും പാര്‍ട്ടിയും എതിരാണെന്നും സികെ നാണു പറഞ്ഞു. കേസ് അന്വേഷണങ്ങള്‍ക്ക് ഒരിക്കലും തടസം നിന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനതാദള്‍ എസ് പ്രതിനിധിയാണ് സികെ നാണി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു സികെ നാണു ജയിച്ചത്. വീരേന്ദ്രകുമാര്‍ വിഭാഗത്തിലെ പ്രേംനാഥ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

TP Chandrasekharan

പി ജയരാജന്‍ ഓരോ ദിവസവും പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും പ്രതികരണം ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയില്ലെന്നും വടകരയിലെ എല്‍ഡിഎഫ് സിറ്റിങ് എംഎല്‍എ കൂടിയായ സികെ നാണു വ്യക്തമാക്കി. കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ സ്ഥാനാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ വടകരയില്‍ സോഷ്യലിസ്റ്റ് ജനതാ സ്ഥാനാര്‍ഥി അഡ്വ. പ്രേംനാഥിനെ തോല്‍പ്പിക്കാന്‍ താന്‍ അണിയറ നീക്കം നടത്തിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഇതെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചുവെന്നതും അവര്‍ തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെന്നതും ആരുടെയൊക്കെയോ ഭാവനാസൃഷ്ടിയാണ്. അങ്ങനെയൊരു കമ്മിഷനോ റിപ്പോര്‍ട്ടോ ഉണ്ടായിരുന്നില്ലെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+