കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മുഖ്യനാകാന്‍ കൊതി... ആര്‍ക്കെന്നോ, വയലാര്‍ രവിയ്ക്ക്

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ്സില്‍ നിന്ന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാവുകയാണെങ്കില്‍ അത് ആരായിരിയ്ക്കും? ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ അതോ വിഎം സുധീരനോ? ഇക്കാര്യത്തില്‍ മാത്രമേ നിലവില്‍ പലര്‍ക്കും സംശയം ഉള്ളൂ.

കാരണം എന്തെന്നാല്‍, എകെ ആന്റണി തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന്. പക്ഷേ ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും സുധീരനും ഭീഷണി അവസാനിച്ചു എന്ന് കരുതേണ്ട. അവരേക്കാളൊക്കെ സീനിയര്‍ ആയ മറ്റൊരു കോണ്‍ഗ്രസ് നേതാവിന് കേരള മുഖ്യമന്ത്രി ആയാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്.

മറ്റാരുമല്ല അത്, നമ്മുടെ വയലാര്‍ രവി തന്നെ. മുന്‍ കേന്ദ്ര മന്ത്രിയും നിലവിലെ രാജ്യസഭ എംപിയും ആയ വയലാര്‍ രവി. ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു കാര്യം പറയാന്‍?

യോഗ്യതയുണ്ട്

യോഗ്യതയുണ്ട്

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിയ്ക്ക് എല്ലാ വിധ യോഗ്യതയും ഉണ്ടെന്നാണ് വയലാര്‍ രവി പറയുന്നത്. പക്ഷേ എന്നിട്ടും എന്തുകൊണ്ട് ആ സ്ഥാനം ലഭിച്ചില്ല?

അങ്ങ് ദില്ലിയില്‍

അങ്ങ് ദില്ലിയില്‍

പ്രവര്‍ത്തന മേഖല അങ്ങ് ദില്ലിയില്‍ ആയതുകൊണ്ടാണ് തനിയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റാതെ പോയത് എന്നാണ് വയലാര്‍ രവി പറയുന്നത്.

അവസരം കിട്ടിയാല്‍

അവസരം കിട്ടിയാല്‍

മുഖ്യമന്ത്രിയാകാന്‍ ഇനി അവസരം കിട്ടിയാലും താന്‍ ആകാന്‍ തയ്യാറാണെന്നാണ് വയലാര്‍ രവി പറയുന്നത്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

അഴിമതി രഹിതന്‍ എന്നാണ് ഉമ്മന്‍ ചാണ്ടിയെ വയലാര്‍ രവി വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളും ഉണ്ട് ഉമ്മന്‍ ചാണ്ടിയ്ക്ക്.

കരുണാകരനെ പോലെയല്ല

കരുണാകരനെ പോലെയല്ല

അഴിമതി രഹിതനാണെങ്കിലും തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ നിയന്ത്രിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് കഴിഞ്ഞില്ല. കരുണാകരന്‍ ഇക്കാര്യത്തില്‍ വലിയ വിജയമായിരുന്നു.

ഗ്രൂപ്പുകളിയ്ക്കില്ല

ഗ്രൂപ്പുകളിയ്ക്കില്ല

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് വേണ്ടി ഇനി ഗ്രൂപ്പ് സംഘടിപ്പിയ്ക്കാനൊന്നും താനില്ലെന്നാണ് വയലാര്‍ രവി പറയുന്നത്.

English summary
Kerala Assembly Election 2016: Vayalar Ravi still Wishes to become the Kerala Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X