കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ ജോര്‍ജ്ജും സിപിഎമ്മിന്റെ പട്ടികയില്‍....? ചെറിയാന്‍ ഫിലിപ്പിനെ ആര്‍ക്കും വേണ്ടേ...?

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആറന്‍മുള മണ്ഡലമാണ് ഇപ്പോള്‍ സിപിഎമ്മിന് മുന്നിലെ വലിയ പ്രതിസന്ധി. ഇവിടെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ഇതുവരെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റിന് കഴിഞ്ഞിട്ടില്ല. പൊതുസമ്മതനായ സ്വതന്ത്രന്‍ വേണോ, അതോ പാര്‍ട്ടിക്കാരന്‍ തന്നെ വേണോ എന്നതിലെ ആശയക്കുഴപ്പവും അവസാനിച്ചിട്ടില്ല.

ഏറ്റവും കൂടുതല്‍ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച മണ്ഡലമാണ് ആറന്‍മുള. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ കെ ശിവദാസന്‍ നായര്‍ ആയിരുന്നു ജയിച്ചത്. അന്ന് സിറ്റിംഗ് എംഎല്‍എ ആയിരുന്ന സിപിഎം നേതാവ് കെസി രാജഗോപാലിനെ ആയിരുന്നു ശിവദാസന്‍നായര്‍ തോല്‍പിച്ചത്.

Veena George

എന്നാല്‍ ഇത്തവണ സിപിഎമ്മിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര സുഖത്തിലല്ല. ഇടതു സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ പരിഗണിയ്ക്കാന്‍ പോലും ചിലര്‍ തയ്യാറായില്ലത്രെ. എന്നാല്‍ അതേ സമയം തന്നെ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ്ജിന്റെ പേര് പരിഗണനയിലും ഉണ്ട്.

നിലവില്‍ കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ ഇടത് സ്വതന്ത്രനാകുമെന്നാണ് റിപ്പോര്‍ട്ട്. വീണ ജോര്‍ജ്ജിന്റെ പേര് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കാലം മുതലേ ഇടത് പട്ടികയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നും ഉണ്ട്.

വീണ ജോര്‍ജ്ജിനെ കൂടാതെ മുന്‍ എംഎല്‍ കെസ് രാജഗോപാല്‍, ഓമല്ലൂര്‍ സഹ്കരന്‍, സാമൂഹ്യ പ്രവര്‍ത്തകയായ ഡോ എംഎസ് സുനില്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയില്‍ ഉണ്ട്. എന്തൊക്കെ വന്നാലും ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നാണത്രെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഇത്തവണ ചാവേര്‍ ആകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് നേരത്തേ പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു.

English summary
Kerala Assembly Election 2016: Veena George in CPM's candidate chance list at Aranmula.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X