എംഎൽഎയും എംപിയുമാകാൻ വെള്ളാപ്പള്ളിയെ കിട്ടില്ല; വേണേൽ ജാനുവിനെ എംഎൽഎ ആക്കാം
ആലപ്പുഴ: എംഎൽഎയും എംപിയുമാകാൻ തന്നെ കിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനപ്രതിനിധിയാകണമെന്ന മോഹമില്ലാത്തതിനാലാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും വശം ചേർന്ന് നടക്കാത്തത് -വെള്ളാപ്പള്ളി പറയുന്നു.
ബിഡിജെഎസ് എല്ലാ സമുദായങ്ങള്‍ക്കും സ്ഥാനാർത്ഥി നിർണയത്തിൽ അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. പക്ഷേ, ആദിവാസികളിൽ നിന്ന് ആളെക്കിട്ടിയിട്ടില്ല. ഗോത്രമഹാ സഭാ നേതാവ് സികെ ജാനുവിനെ എത്തിക്കാനാണ് നീക്കം. ബിജെപിയുടെ സ്ഥാനാർത്ഥിത്വം വേണ്ടെന്ന് വെച്ച ജാനുവിനെ എത്തിക്കാനായാൽ ബിഡിജെസിന് ഗുണമാകുമെന്നാണ് പ്രതീക്ഷ. ജാനുവുമായി വെള്ളാപ്പള്ളി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.

ബിഡിജെഎസ് മതേതര പാർട്ടിയാണെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് എല്ലാ വിഭാഗത്തെയും പരിഗണിക്കുന്നത്.നായാടി, മുതൽ നമ്പൂതിരി വരെയുള്ള വരെ ഉൾപ്പെടുത്തിയാണ് ബിഡിജെഎസ് രൂപീകരിച്ചത്. അതിനാൽ തന്നെ അതിനെ എസ്എൻഡിപി ലേബലിൽ നിന്ന് മാറ്റാൻ തിരക്കിട്ട ശ്രമം നടക്കുന്നുണ്ട്.
എസ്എൻഡിപി ശാഖകളും കുടുംബ യൂണിറ്റുകളും വഴി ബിഡിജെഎസിന് വോട്ടു ചെയ്യാൻ നിർബന്ധിക്കില്ല. ഇഷ്ടമുള്ള വർക്ക് വോട്ടു ചെയ്യാം എന്ന നിലപാട് എടുത്താൽ മതിയെന്നാണ് പാർട്ടി അണികൾക്ക് നൽകിയിട്ടുള്ള നിർദേശം.












Click it and Unblock the Notifications