Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിവക ഹെലികോപ്ടര്‍; വെള്ളാപ്പള്ളി പ്രചാരണത്തിന് പറന്നിറങ്ങും?

ആലപ്പുഴ: ബി.ജെ.പി.യുമായി ചേര്‍ന്നതോടെ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്ലകാലമാണന്നാണ് കേള്‍ക്കുന്നത്. അല്ലെങ്കില്‍, പിന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വം ഹെലികോപ്ടര്‍ അനുവദിക്കുമോ? എന്‍.ഡി.എ.യുടെ ഭാഗമായ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് പോകാന്‍ വെള്ളാപ്പള്ളിക്ക് ഹെലികോപ്ടര്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യ പ്രകാരമാണിതെന്നാണ് വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി.ക്ക് കേന്ദ്രനേതൃത്വം ഹെലികോപ്ടറുകള്‍ നല്‍കും. ഇതിലൊന്നാണ് വെള്ളാപ്പള്ളിക്ക് നല്‍കാനാണ് തീരുമാനമെന്നാണ് സൂചന. സംസ്ഥാനത്ത് 37 ഇടത്താണ് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.

vellappally-natesan

വെള്ളാപ്പള്ളിയെ കൂടുതല്‍ സമയവും പ്രചാരണത്തിനിറക്കുന്നത് ഗുണം ചെയ്യുമെന്ന കണ്ടെത്തലാണ് ഇതിന് പിന്നില്‍. അങ്ങനെയെങ്കില്‍, ബി.ഡി.ജെ.എസിന്റെ മാത്രമല്ല, ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണത്തിനായി മുഴുവന്‍ സമയവും വെള്ളാപ്പള്ളി പ്രചാരണത്തിനുണ്ടാകും. ഇതിന്റെ ഭാഗമായി നരേന്ദ്രമോദി, അമിത് ഷാ, കുമ്മനം രാജശേഖരന്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവരുള്‍പ്പെട്ട പോസ്റ്ററുകള്‍ വ്യാപകമായി പ്രചാരണത്തിനിറക്കാനും തീരുമാനമായിട്ടുണ്ട്.

വെള്ളാപ്പള്ളി തന്റെ ആത്മകഥയിലൂടെ നേരത്തെ ബി.ജെ.പി.യെ വിമര്‍ശിച്ചിരുന്നു. അതൊക്കെ ഉയര്‍ത്തിക്കാട്ടി ഇടതുപാര്‍ട്ടികള്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് പ്രചാരണം നടത്തുന്നതിനിടെയാണ് ഇതെന്നോര്‍ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+